
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷാര്‍ജ: 2024ല്‍ 19 ഊര്‍ജ പ്രസരണ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റി (സേവ). എമിറ്റേറ്റിലെ ഊര്‍ജ പ്രസരണ ശേഷി വര്‍ധിപ്പിക്കുകയും വൈദ്യുത ഗ്രിഡിനെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പദ്ധതികളളാണ് പൂര്‍ത്തിയാക്കിത്. അടിസ്ഥാന ഊര്‍ജ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഊര്‍ജ പ്രസരണ വകുപ്പ് ഡയരക്ടര്‍ ഹമദ് അല്താനിജി പറഞ്ഞു. അടിസ്ഥാന ഇലക്ട്രിക്കല്‍ ഗ്രിഡ് സൗകര്യങ്ങളുടെ വികസനത്തിനും ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ഇത് ഗുണം ചെയ്യും.
മേഖലയില്‍ കൂടുതല്‍ മികവും നവീകരണവും കൈവരിക്കുന്നതിനും ഭാവിയിലെ വികസനങ്ങള്‍ക്ക് അനുസൃതമായി വൈദ്യുത ശൃംഖലയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
220 കെവി എയര്‍പോര്‍ട്ട് സ്റ്റേഷന്,ഊര്‍ജ പ്രസരണത്തിനായുള്ള അല്‍തായ് സ്റ്റേഷനിലെ ഡൈനാമിക് വികസന പദ്ധതി,വാസിത്,അല്ഷനൂഫ്,അല്‍ഗുബൈബ സ്റ്റേഷനുകളിലെ വൈദ്യുത പ്രസരണ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങള്‍ എന്നിവ നടപ്പിലാക്കിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പ്രവര്‍ത്തന സ്ഥിരത ഉറപ്പാക്കുന്നതിനായി നിരവധി പ്രധാന സ്റ്റേഷനുകളിലെ കറന്റ് ട്രാന്‍സ്ഫോര്‍മറുകളുടെ നവീകരണവും ആധുനികവല്‍ക്കരണവും നടത്തി.
സ്പോര്‍ട്സ് സെന്റര്‍ സ്റ്റേഷനിലും അല്ലിയ 132 കെവി സ്റ്റേഷനിലും ഭാഗിക ഡിസ്ചാര്‍ജ് ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍ (ജിഐഎസ് പിഡി) സ്ഥാപിച്ചു. കൂടാതെ,യൂണിയന് ട്രെയിന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി അല്മാഅഹിദ്,അല്ഹോഷി,അല്‍തായ് എന്നീ പ്രദേശങ്ങളിലെ ഓവര്‍ഹെഡ് ലൈനുകള്‍ താഴ്ത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കി. 2024ല്‍, അല്മിലിഹ ഡയറി പ്രോജക്ടിനും സമീപ പദ്ധതികള്‍ക്കും വിതരണം ചെയ്യുന്ന അല്‍ജദ 3 (33/11 കെവി), സൂഖ് ഹരാജ് 2 (33/11 കെവി), അല്‍മദീന 3 (33/11 കെവി) എന്നിവയുള്‍പ്പെടെ നിരവധി ഊര്‍ജ്ജ ട്രാന്സ്മിഷന് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതായി ഊര്‍ജ ട്രാന്സ്മിഷന് വകുപ്പിന്റെ ഡെപ്യൂട്ടി ഡയരക്ടര്‍ അബ്ദുല്ല അല്കൗസ് പറഞ്ഞു. അല്‍മദീന സ്റ്റേഷന്, അല്‍റഹ്മാനിയ 4 (33/11 കെവി), അല്‍ഫലാഹ് 1 (33/11 കെവി) എന്നിവയുമായി ബന്ധിപ്പിക്കുന്നതിനായി അല്മിലിഹ പ്രദേശത്തെ നെറ്റ്വര്‍ക്ക് പരിഷ്കരണങ്ങളും അല്തായിലെ നെറ്റ്വര്‍ക്ക് പരിഷ്കരണങ്ങളും പൂര്‍ത്തിയാക്കി.
നൂതന കണക്ഷന് സിസ്റ്റം (33/0.415 കെവി) ഉപയോഗിച്ച് അല്ഹാവല് എമിറേറ്റ്സ് കെട്ടിടത്തെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയായി, വൈദ്യുത സംരക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ഉയര്‍ന്ന കാര്യക്ഷമതയും കൂടുതല്‍ വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് ട്രാന്സ്മിഷന്, വിതരണ സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
മുന്‍കാല വിജയങ്ങള്‍ വികസിപ്പിക്കുക, ഭാവി പദ്ധതി നിര്‍വ്വഹണത്തില്‍ നേടിയെടുത്ത വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുക, പ്രകടനവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന് ഊര്‍ജ്ജ ട്രാന്സ്മിഷന് പ്രക്രിയകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുക, പദ്ധതികള്‍ ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യത്യസ്ത ടീമുകള്‍ക്കിടയില്‍ സഹകരണം വളര്‍ത്തിയെടുക്കുക എന്നിവയുള്‍പ്പെടെ നിരവധി തന്ത്രപരമായ ലക്ഷ്യങ്ങളിലാണ് അതോറിറ്റിയുടെ 2025 ലെ ഊര്‍ജ്ജ ട്രാന്സ്മിഷന് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ഖുതൈന പ്രദേശത്തിനായുള്ള താല്‍ക്കാലിക സ്റ്റേഷന് (33/11 കെവി) ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.