ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ഷാര്‍ജ : കെഎംസിസി ഷാര് ജ ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പൊല്സ്’ ചെങ്കളിയന്സ് മീറ്റും സെവന്‍സ് ഫുട്ബോ ള്‍ ടൂര്‍ണ്ണമെന്റും 28ന് മുവൈലിയ ടൈറ്റാന്‍ പ്രൊ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടക്കും. രാത്രി 9 മണിക്ക് യുഎഇ ചെങ്കള മീറ്റും തുടര്‍ന്ന് സംസ്ഥാനതല സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും അരങ്ങേറും. 16 പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണക്കായി ഏര്‍പെടുത്തിയ ‘ചെര്‍ക്കളം കപ്പ്’ സമ്മാനിക്കുമെന്നും പഞ്ചായത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.