ഈദുല്‍ ഇത്തിഹാദ് ദിനത്തില്‍ നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
കുവൈത്ത് സിറ്റി : 2023ലെ ശക്തമായ മൂലധന അടിത്തറയുള്ള 100 അറബ് ബാങ്കുകളില്‍ ഏഴ് കുവൈത്ത് ബാങ്കുകള്‍ ഇടംപിടിച്ചതായി യൂണിയന് ഓഫ് അറബ് ബാങ്ക്സ് (യുഎബി) ജനറല്‍ സെക്രട്ടേറിയറ്റ് വെളിപ്പെടുത്തി. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് (എന്‍ബികെ), കുവൈത്ത് ഫിനാന്‍സ് ഹൗസ് (കെഎഫ്എച്ച്), ബുര്‍ഗാന്‍ ബാങ്ക്,ഗള്‍ഫ് ബാങ്ക്,കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത്(സിബികെ),അഹ്ലി യുണൈറ്റഡ് ബാങ്ക് (എയുബി),കുവൈത്ത് ഇന്റര്‍നാഷണല്‍ ബാങ്ക് (കെഐബി) എന്നിവയാണ് മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുവൈത്ത് ബാങ്കുകള്‍. നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് പ്രാദേശികമായി ഒന്നാം സ്ഥാനത്തും മൂലധനത്തിന്റെ കാര്യത്തില്‍ അറബ് ലോകത്ത് ഒമ്പതാം സ്ഥാനത്തുമാണ്. കുവൈത്ത് ഫിനാന്‍സ് ഹൗസ് പ്രാദേശികമായി രണ്ടാം സ്ഥാനവും അറബ് ലോകത്ത് പത്താം സ്ഥാനവും നേടി. ബുര്‍ഗാന്‍ ബാങ്ക് പ്രാദേശികമായി മൂന്നാം സ്ഥാനത്തും അറബ് ലോകത്ത് 38ാം സ്ഥാനത്തുമാണ്.
ഗള്‍ഫ് ബാങ്ക് പ്രാദേശികമായി നാലാം സ്ഥാനവും അറബ് ലോകത്ത് 42ാം സ്ഥാനവും നേടി. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് പ്രാദേശികമായി അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് 49ാം സ്ഥാനത്തും എത്തി. കെഎഫ്എച്ചില് ലയിച്ച അഹ്ലി യുണൈറ്റഡ് ബാങ്ക് പ്രാദേശികമായി ആറാം സ്ഥാനത്തും അറബ് ലോകത്ത് 51ാം സ്ഥാനത്തുമാണ്. കുവൈത്ത് ഇന്റര്‍നാഷണല്‍ ബാങ്ക് പ്രാദേശികമായി ഏഴാം സ്ഥാനവും അറബ് ലോകത്ത് 61ാം സ്ഥാനവും നേടി. ഏഴ് കുവൈത്ത് ബാങ്കുകളുടെയും സംയുക്ത മൂലധനം 35.6 ബില്യണ്‍ ഡോളറും ആസ്തി 336.6 ബില്യണ്‍ ഡോളറുമാണെന്ന് അറബ് ബാങ്കുകളുടെ യൂണിയന് സെക്രട്ടറി ജനറല്‍ വിസാം ഫത്തൂഹ് അറിയിച്ചു. കോര്‍ ക്യാപിറ്റല്‍ അടിസ്ഥാനമാക്കിയുള്ള 100 ശക്തമായ അറബ് ബാങ്കുകളുടെ പട്ടികയില്‍ 21 ഇസ്ലാമിക് ബാങ്കുകള്‍ ഇടംപിടിച്ചതായി അദ്ദേഹം പറഞ്ഞു. കുവൈത്ത്,യുഎഇ,ബഹ്റൈന്‍,ഖത്തര്‍,സഊദി അറേബ്യ,ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്ലാമിക് ബാങ്കിങ്ങിനുള്ള പ്രിയം മേഖലയില്‍ വര്‍ധിച്ചുവരുന്നുവെന്നതാണ് ഈ ബാങ്കുകളുടെ മുന്നേറ്റം വ്യക്തമാക്കുന്നത്.