കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയിലെത്തിയ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്(എസ്ഇയു) സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് അബുദാബിയിലെ ഗള്‍ഫ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു. തൊഴിലാളികളുടെ അവകാശ പോരാട്ടത്തില്‍ ഒമ്പതു പതിറ്റാണ്ടുകാലമായി ചന്ദ്രിക നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ചന്ദ്രിക എന്നും കരുത്തും പിന്ബലവുമാണെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫൈസല്‍ പി.ജെ, ജില്ലാ ഭാരവാഹികളായ അല്‍ത്താഫ് മുഹമ്മദ്,ആസിഫ് പന്തളം,റിയാസ് ഹനീഫ,ഗള്‍ഫ് ചന്ദ്രിക ന്യൂസ് എഡിറ്റര്‍
റവാസ് ആട്ടീരി,വിഷ്വല്‍ എഡിറ്റര്‍ ദീപു വര്‍ഗീസ്,ഡിസൈനര്‍ ഷബീര്‍ മാട്ടൂല്‍ എന്നിവര്‍ സ്വീകരിച്ചു.