കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ബൈറൂത്ത് : ലബനനില് ഈസാഈലിന്റെ വ്യോമാക്രമണ പരമ്പരയില് നൂറിലേറെ പേര് മരിച്ചു. നാനൂറോളം പേര്ക്ക് പരിക്കേറ്റു. തെക്കന് മേഖലയിലെ ബെക്ക താഴ്്വര മുതല് കിഴക്കന് മേഖല വരെ അര മണിക്കൂര് നേരം 80 തവണയാണ് ഇസ്രാഈല് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില് സ്തീകളും കുട്ടികളുമാണ് കൂടുതല് മരിച്ചത്. ഹിസ്ബുല്ലക്കെതിരായ ഇസ്രാഈലിന്റെ സൈനിക നീക്കം തുറന്ന യുദ്ധത്തിലേക്ക് അടുക്കുന്നതിന്റെ സൂചനയാണിത്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രാഈല് നരനായാട്ട് നടത്തിയത്.