സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : ബിസിനസ്സ് പ്രോസസ്സ് സര്‍വീസസ് കമ്പനിയായ എച്ച്ടിഐസി ഗ്ലോബല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള എസ്എംഇ സൂപ്പര്‍മാര്‍ക്കറ്റ് എന്ന വേറിട്ട ആശയം ജൈറ്റക്സില്‍ അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം സംരംഭകര്‍ക്ക് അവരുടെ കമ്പനി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയര് ഉത്പന്നങ്ങളും സാങ്കേതിക സേവനങ്ങളും ഒരു കുടക്കീഴില് ലഭിക്കും. കമ്പനി അവതരിപ്പിച്ച എസ്എംഇ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം ഐടി, എച്ച്ആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഇആര്‍പി, വെബ്സൈറ്റ് ഡവലപ്പ്മെന്റ് ഉള്‍പ്പെടെ നിരവധി സാങ്കേതിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ്. യുഎഇയിലെയും ആഗോളതലത്തിലെയും ചെറുകിട സംരംഭങ്ങള്‍ കുറഞ്ഞ ബജറ്റും പരിമിതമായ സാങ്കേതിക പരിജ്ഞാനവും കാരണം അതിവേഗം മുന്നേറുന്ന വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതില്‍ പരാജയപെടുകയാണ്. ടെക്, ഫിനാന്‍സ്, റീട്ടെയില്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ ഇടത്തരം സംരംഭങ്ങളുടെ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഫ്റ്റ്വെയര് ഉത്പന്നങ്ങളും സാങ്കേതിക സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ ചെറുകിട സംരഭങ്ങള്‍ക്ക് വിപണിക്ക് അനുസൃതമായി മുന്നേറുവാന്‍ സഹായിക്കുക എന്ന ലക്ഷ്യമാണ് ഈ നൂതന ആശയത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് എച്ച്ടിഐസി ഗ്ലോബലിന്റെ സിഇഒ ഡിന്റോ അക്കര പറഞ്ഞു. എസ്എംഇ സൂപ്പര്‍മാര്‍ക്കറ്റ് എന്നത് സാങ്കേതിക സേവനങ്ങള്‍ മാത്രമല്ല, ചെറുകിട സംരംഭങ്ങളുടെ പൊതുവായ പ്രതിസന്ധികളെ മറികടക്കാനുള്ള സാഹചര്യം ഉണ്ടാക്കി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിദഗ്ദ്ധരാക്കുന്ന പദ്ധതി കൂടിയാണ്.