കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററും അബൂദബി ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ഐഐസി ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് അബുദാബിയില്‍ തുടക്കം. 38 രാജ്യങ്ങളില്‍ നിന്നായി നാനൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ.എം.പി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. അറിവും ചിന്താശേഷിയും വര്‍ധിപ്പിക്കുന്ന ഇത്തരം മത്സരങ്ങള്‍ ഇസ്്ലാമിക് സെന്ററിന്റെ പ്രവര്‍ത്തന വീഥിയിലെ നാഴികക്കല്ലാണെന്ന് സമദാനി അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി സികെ ഹുസൈന് നന്ദിയും പറഞ്ഞു. അബുദാബി ചെസ് ക്ലബ്ബ് ചീഫ് കോച്ച് മെര്ലിന്,ടൂര്‍ണമെന്റ് കണ്‍വീനര്‍ പിടി റഫീക്ക് എന്നിവര്‍ നിയമാവലികള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല,ഇബ്രാഹിം മൗലവി,വര്‍ക്കിങ് പ്രസിഡന്റ് സി.സമീര്‍,അഷ്റഫ് വാരം, ഹാഷിം ഹസന്‍കുട്ടി,സുനീര്‍ ബാബു,ജാഫര്‍ കുറ്റിക്കോട്,യൂസഫ് മാട്ടൂല്‍,അബ്ദുസലാം ടികെ,അഡ്വ. മുഹമ്മദ്കുഞ്ഞി,അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,ഷാനവാസ് പുളിക്കല്‍,സാബിര്‍ മാട്ടൂല്‍,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍,അസീസ് കാളിയാടന്‍ പ്രസംഗിച്ചു. ഉത്ഘാടന ദിനത്തില്‍ അണ്ടര്‍ 16 വിഭാഗത്തില്‍
നാല്പതോളം രാജ്യങ്ങളില്‍ നിന്നായി 200 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്ന് വൈകുന്നേരം നാലുമണിക്ക് ഓപ്പണ്‍ വിഭാഗത്തിലുള്ള ചെസ് മത്സരം നടക്കും. ഇരു വിഭാഗങ്ങളിലായി മത്സരിച്ച് വിജയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ രാത്രി എട്ടു മണിക്ക് ഇസ്്ലാമിക് സെന്ററില്‍ നടക്കുന്ന സമാപന സെഷനില്‍ വിതരണം ചെയ്യും.ആകെ 13700 ദിര്‍ഹമിന്റെ ക്യാഷ് പ്രസാണ് സമ്മാനമായി നല്‍കുന്നതെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.