കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
പശു വളർത്തലില് താല്പര്യമുള്ള ക്ഷീര കർഷകർക്കായി അവസരം ഒരുക്കുകയാണ് തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രം.
ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള പരിശീലന കേന്ദ്രത്തില് വച്ച് അഞ്ച് പ്രവർത്തി ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12 മുതല് 17 വരെയുള്ള 5 പ്രവർത്തി ദിവസങ്ങളില് ആണ് ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
2024 ഓഗസ്റ്റ് 9 തീയതി വൈകിട്ട് 5 മണിക്ക് മുൻപായി പരിശീലന കേന്ദ്രത്തില് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിശീലന പരിപാടിയില് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തില് പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ഫോണ് മുഖേനയോ നേരിട്ടോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. 20 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് പരിശീലനത്തില് പങ്കെടുക്കാൻ സാധിക്കും. പരിശീലനത്തില് പങ്കെടുക്കാനായി എത്തുന്നവർ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കുകയും ചെയ്യേണ്ടതാണ്.
ആകെ 100 രൂപ യാത്രാബത്തയും പരിശീലനത്തില് പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും നല്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പരിശീലന പരിപാടിയില് പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പിഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തിലും 0471-2440911 എന്ന ഫോണ് നമ്ബറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.