
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബുദാബി: യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ കരസേനകളുടെ ശാരീരിക സന്നദ്ധതയെ കുറിച്ചുള്ള ശാസ്ത്രീയ സമ്മേളനത്തിന് അബുദാബി എര്‍ത്ത് ഹോട്ടലില്‍ പ്രൗഢ തുടക്കം. യുഎഇ കരസേന ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് മുഹമ്മദ് ഖാമിസ് അല്‍ ഹസ്സാനിയും ജിസിസിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും നിരവധി വിദഗ്ധരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സൈനിക ഫിറ്റ്നസിലും പോരാട്ട സന്നദ്ധതയിലും ജിസിസിയിലെ സൈനികരെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉദ്ഘോഷിക്കുന്നതായിരുന്നു സമ്മേളനം. സൈനിക പരിശീലനത്തിലെ പാരിസ്ഥിതിക വെല്ലുവിളികള്‍,മാനസികാരോഗ്യം,പരിക്ക് തടയല്‍,ശാരീരിക പുനരധിവാസ പരിപാടികളില്‍ നൂതന സാങ്കേതിക വിദ്യകളുടെയും കൃത്രിമ ബുദ്ധിയുടെയും ഉപയോഗം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങള്‍ കോണ്‍ഫറന്‍സിലെ വ്യത്യസ്ത സെഷനുകള്‍ ചര്‍ച്ച ചെയ്യും. വിജയകരമായ കേസ് പഠനങ്ങളും പ്രായോഗിക അനുഭവങ്ങളും പ്രദര്‍ശിപ്പിക്കും.
പ്രാദേശിക കരസേനകളുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ശാരീരിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും സംയുക്ത സഹകരണം വളര്‍ത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച പ്രത്യേക ശില്പശാലകളും പ്രഭാഷണങ്ങളും സമ്മേളന ഭാഗമായി നടക്കും. പോരാട്ടത്തിനും ശാരീരികക്ഷമതയ്ക്കുമായി ഏകീകൃത വികസന ചട്ടക്കൂടുകള്‍ നിര്‍മിക്കുക, ജിസിസിയിലുടനീളം പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകുക എന്നീ ലക്ഷ്യങ്ങളോടെ നടക്കുന്ന സമ്മേളനം 25ന് സമാപിക്കും.