
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: സ്കൂള്‍ ബസില്‍ കുട്ടികള്‍ സുരക്ഷിതരോ എന്നറിയാന്‍ ദുബൈയില്‍ അഭിപ്രായ സര്‍വെ തുടങ്ങി. എമിറേറ്റിലെ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലാണ് സര്‍വെ നടത്തുന്നത്. സുരക്ഷയും ഗതാഗത നിലവാരവും സംബന്ധിച്ച് 12 ചോദ്യാവലികള്‍ സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്കി. ബസുകള്‍ സ്റ്റേപിലെത്തുന്ന സമയത്തില്‍ കൃത്യത പാലിക്കുന്നുണ്ടോ, ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയവും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോപുകള്‍ തൃപ്തികരമാണോ എന്നും രക്ഷിതാക്കള്‍ക്ക് അഭിപ്രായം അറിയിക്കാം. ജീവനക്കാരുടെ പെരുമാറ്റം, യാത്രയിലെ പ്രശ്നം എന്നിവയെല്ലാം ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകള്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയാണ് ഗതാഗതം. അതുകൊണ്ട് തന്നെ കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ അഭിപ്രായ സര്‍വെ.