ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ഷാര്‍ജ : അല്‍ ദൈദ് റോഡില്‍ അല്റുവൈദത്ത് അല്‍വാഹ ഏരിയയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സയ്യിദ ഖദീജ മസ്ജിദ് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നമസ്കാരത്തിനായി തുറന്നു കൊടുത്തു. ഫാത്തിമി വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിച്ച പള്ളിയുടെ ആകെ വിസ്തീര്‍ണ്ണം 49,383 ചതുരശ്ര മീറ്ററാണ്. പ്രധാന പ്രാര്‍ത്ഥനാ ഹാളില്‍ 1,400 പുരുഷന്മാരെയും പുറത്തെ പോര്‍ട്ടിക്കോയില്‍ 1,325 വിശ്വാസികളെയും സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലത്ത് 140 സ്ത്രീകളെയും ഉള്‍ക്കൊള്ളാന്‍ പള്ളിക്ക് കഴിയും. ലൈബ്രറി,മോര്‍ച്ചറി കെട്ടിടം,വാട്ടര്‍ സ്റ്റേഷനുകള്‍,വുളു ചെയ്യുന്ന സ്ഥലങ്ങള്‍,വിശ്രമമുറികള്‍,592 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ഇമാമിനും മുഅദിനുമുള്ള വസതികള്‍ എന്നിവയാണ് പള്ളിയുടെ സൗകര്യങ്ങള്‍. 10 മീറ്റര്‍ വ്യാസമുള്ള ഒരു മധ്യ താഴികക്കുടവും 4.5 മീറ്റര്‍ വ്യാസമുള്ള രണ്ട് ചെറിയ താഴികക്കുടങ്ങളും 40 മീറ്റര്‍ ഉയരമുള്ള രണ്ട് മിനാരങ്ങളും പള്ളിയുടെ സവിശേഷതയാണ്. ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്ത്താ ന് അല്‍ ഖാസിമി,ഭരണാധികാരിയുടെ ഉപദേഷ്ടാവ് ശൈഖ് സലേം ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അ ല്‍ ഖാസിമി, ഷാര്‍ജ ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സ് ഡയരക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം മസ്ജിദിലെത്തിയിരുന്നു.