
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ആഗോള സൈബര്‍ സുരക്ഷയില്‍ സൗദി അറേബ്യ മുന്നില്‍. സ്വിസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് റാങ്കിങ്ങില്‍ സൗദി ഒന്നാം സ്ഥാനത്തെത്തിയത്. സൈബര്‍ സുരക്ഷയില്‍ സൗദി പാലിക്കുന്ന കര്‍ശന നിലപാടാണ് ഉയര്‍ന്ന റാങ്കിങ്ങിലേക്ക് വഴിയൊരുക്കിയത്. സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ.മുസൈദ് അല്‍ഐബാന്‍ ഈ നേട്ടത്തില്‍ സൗദി ഗവണ്മെന്റിനെ അഭിനന്ദിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മാര്‍ഗനിര്‍ദ്ദേശവും നിരന്തരമായ മേല്‍നോട്ടവുമാണ് ഈ വിജയത്തിലേക്ക് വഴിയൊരുക്കിയതെന്ന് ഡോ.ഐബാന് പറഞ്ഞു.