കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ സഊദി അറേബ്യ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. അബുദാബിയിലെ ഖസര്‍ അല്‍ ഷാതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു ഹറമുകളുടെയും കാവല്ക്കാരന് സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ആശംസ ഖാലിദ് ബിന്‍ സല്മാന് ശൈഖ് മുഹമ്മദിനെ അറിയിച്ചു. വൈസ് പ്രസിഡന്റ്, ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.