കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
റിയാദ് : വിനോദസഞ്ചാരത്തിനും അവധിക്കാലം ചെലവിടുന്നതിനുമായി സൗദിഅറേബ്യയില്‍ എ ത്തിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തോടനു ബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ 17.5 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് എത്തിയത്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയും 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 73 ശതമാനം വര്‍ധനയും ഉണ്ടായതായി മന്ത്രാലയം അറിയിച്ചു.
വിനോദത്തിനും അവധിക്കാല ആവശ്യങ്ങള്‍ക്കുമായി പ്രത്യേകമായി എത്തുന്ന വിനോദസഞ്ചാരിക ളുടെ എണ്ണത്തിലുണ്ടായ 656 ശതമാനം വര്‍ധനയാണ് ഏറ്റവും ശ്രദ്ധേയം. 2024 ലെ ആദ്യ ഏഴ് മാസങ്ങളില്‍ 4.2 ദശലക്ഷം വിനോദസഞ്ചാരികള്‍ ഈ ആവശ്യങ്ങള്‍ക്കായി എത്തിയതായി മന്ത്രാലയം അറിയിച്ചു. മു ന്വര്ഷത്തെ അപേക്ഷിച്ച് 25ശതമാനം വര്‍ധനയും 2019-ല്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വലിയ കു തിച്ചുചാട്ടവും ഉണ്ടായി. സൗദിഅറേബ്യയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന വിഷന്‍ 2030 ന്റെ ദീര്‍ഘകാല ടൂറിസം പദ്ധതിയുടെ വിജയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 2030 ആകുന്നതോടെ 100 ദശലക്ഷം വിനോദസഞ്ചാരികളെയാണ് രാജ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് 2023-ല്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുകയാണെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. ഏറ്റവും പുതിയ യുഎന്‍ വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജി20 രാജ്യമായി സൗദി അറേബ്യയെ അംഗീകരിച്ചു. സെപ്റ്റംബര്‍ മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം അന്താരാ ഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ടൂറിസം വരുമാനത്തിലും സൗദി അറേബ്യ മുന്നിലാണ്. സുസ്ഥി രമായ ടൂറിസം മേഖല വികസിപ്പിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സൗദി അറേബ്യ ആഗോള തലത്തില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.