നോള് കാര്ഡ് ഉപയോഗിച്ച് ആര് ടി എ ഇ – സ്കൂട്ടറുകളുടെ പേയ്മെന്റ് നടത്താം
റിയാദ് : ഡിസംബര് ആദ്യവാരത്തില് സൗദിയ വീണ്ടും കോഴിക്കോട്ടെത്തുന്നുവെന്ന വാര്ത്ത സഊദി പ്രവാസികള്ക്ക് ഏറെ ആഹ്ലാദം പകരുന്നതാണെന്ന് കെ.എം.സി.സി സഊദി നാഷണല് കമ്മിറ്റി. സഊദിയിലെ പ്രവാസികളുടെ യാത്രാദുരിതം മനസ്സിലാക്കിയ കോഴിക്കോട് എയര് പോര്ട്ട് അഡ്വൈസറി ബോര്ഡ് ചെയര്മാന് കൂടിയായ ഇ ടി മുഹമ്മദ് ബഷീര് എം പിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷണല് കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന് കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര് ചെങ്കള എന്നിവര് പറഞ്ഞു. സഊദി കെഎംസിസിയുടെ ഏറെക്കാലമായുള്ള ആവശ്യം കൂടിയായിരുന്നു സൗദിയയുടെ തിരിച്ചുവരവ്. എയര് ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാന ദുരന്തത്തെ തുടര്ന്ന് 2020 ആഗസ്റ്റിലാണ് സൗദിയ ഉള്പ്പടെയുള്ള വൈഡ് ബോഡി വിമാനങ്ങള് കരിപ്പൂര് വിമാനത്താവളത്തില് വിലക്ക് ഏര്പ്പെടുത്തിയത്. വിമാന ദുരന്തത്തിന് കാരണം വിമാനത്താവളത്തിന്റെ അപര്യാപ്തതയോ റണ്വേയുടെ നീളക്കുറവോ അല്ലെന്ന് അന്ന് തന്നെ അന്വേഷണത്തിലൂടെ തെളിഞ്ഞെങ്കിലും വൈഡ് ബോഡി വിമാനങ്ങള്ക്ക് അനുമതി നല്കാന് വ്യോമയാനമന്ത്രാലയം തയ്യാറായിരുന്നില്ല.
നിലവില് കോഴിക്കോട് നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് എയര് ഇന്ത്യ എക്സ്പ്രസ്സ്, ഫ്ലൈ നാസ്, ഇന്ഡിഗോ തുടങ്ങിയ വിമാനങ്ങള് സര്വീസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഈ സെക്ടറുകളില് ടിക്കറ്റ് ലഭിക്കാറില്ല. വന്തോതിലുള്ള വികസന പ്രവര്ത്തനങ്ങള് നടക്കുന്ന സഊദി തലസ്ഥാന നഗരമായ റിയാദിലേക്ക് മിക്ക ദിവസങ്ങളിലും സീറ്റുകള് ലഭ്യമല്ല. സഊദിയ വരുന്നതോടെ ഉംറ യാത്രക്കാരുള്പ്പടെയുള്ളവര്ക്ക് യാത്രാദുരിതത്തിന് ഏറെക്കുറെ അറുതിയാകുമെന്ന് കെഎംസിസി നേതാക്കള് പറഞ്ഞു. നേരിട്ടുള്ള വിമാന സര്വീസ് ലഭിക്കാത്തത് മൂലം ഉംറ തീര്ത്ഥാടകര് ഉള്പ്പടെ പലപ്പോഴും കണക്ഷന് ഫ്ളൈറ്റുകളെയാണ് ആശ്രയിക്കാറുള്ളത്. ഏതായാലും പ്രവാസികളുടെ മനസ്സറിഞ്ഞു പ്രവര്ത്തിച്ച ഇ ടി മുഹമ്മദ് ബഷീര് എം പിക്കും അനുകൂലമായി പ്രതികരിച്ച സഊദി എയര്ലൈന്സ് അധികൃതര്ക്കും കെഎംസിസി നാഷണല് കമ്മിറ്റി സഊദിയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ നന്ദി നേതാക്കള് രേഖപ്പെടുത്തി.