
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: സമ്മിലൂനി എന്ന ഹിറ്റ് ആല്‍ബത്തിന് ശേഷം മാസ്റ്റര്‍ മീഡിയയുടെ മറ്റൊരു ഭക്തി ഗാനം ഗാനരചയിതാവും എഴുത്തുകാരനുമായ ഡോ.സുലൈമാന്‍ മതിലകം രചിച്ച ‘സംസം’ ആല്‍ബം താനി സാലഹ് അബ്ദുല്ല അല്‍ നഈമി പ്രകാശനം ചെയ്തു. കാഴ്ച ശക്തി നഷ്ടപെട്ട് തെരുവില്‍ പാട്ടു പാടി ജീവിതം മുന്നോട്ടു നയിക്കുന്ന അനീഷ് എന്ന മലപ്പുറത്തുകാരന് ആലാപനത്തിനു അവസരം നല്‍കിയത് അറിഞ്ഞ സ്വദേശിയായ താനി സാലഹ് ഗായകനും കുടുംബത്തിനും ദുബൈയില്‍ വരാനും കുടുംബസമേതം ഉംറ നിര്‍വഹിക്കാനും അവസരം നല്‍കുമെന്ന് വാഗ്ദാനം നല്കി. പ്രകാശന ചടങ്ങില്‍ ഗായകന് അനീഷ് മലപ്പുറത്തിനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടാണ് താനി സാലഹ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ ബഷീര്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. 50 വര്‍ഷത്തെ പ്രവാസ ജീവിതം പിന്നിട്ട വ്യവസായ പ്രമുഖന് ഹസന് (ഫ്ളോറ)യെ ആദരിച്ചു. രഘു നന്ദന് ആല്‍ബത്തെയും അതിഥികളെയും പരിചയപ്പെടുത്തി. ചന്ദ്രശേഖര്‍,അലവികുട്ടി ഹുദവി,അഷ്റഫ് കൊടുങ്ങല്ലൂര്‍,പോള്‍സണ്‍ പാവറട്ടി, മുഹമ്മദ് ഗസനി, മുസ്തഫ നെടുംപറമ്പ്, സുബൈര്‍ അബൂബക്കര്‍ ബെല്ല,സിബി കരീം, സമീര്‍ ബെസ്റ്റ് ഗോള്‍ഡ് പ്രസംഗിച്ചു. ആല്‍ബത്തില്‍ അഭിനയിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.