
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: നാടിന്റെ മഹത്തായ പാരമ്പര്യത്തെ ഉള്‍ക്കൊണ്ട് പരസ്പരം ഐക്യം നിലനിര്‍ത്താന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുകയാണ് സാമൂഹ്യ കൂട്ടായ്മകള്‍ ചെയ്യേണ്ടതെന്ന് സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി നേതാവും യുഎഇ എംഎംജെസി പ്രസിഡന്റുമായ ടിപി മഹ്മൂദ് ഹാജി പറഞ്ഞു.70 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ പ്രവാസി സംഘടനയായ മുട്ടം മുസ്ലിം ജമാത്തത്ത് ദുബൈ കമ്മിറ്റിയുടെ ‘മുട്ടം ഒരുമയും പെരുമയും ‘ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ സമാധാനത്തിന്റെ സന്ദേശങ്ങള്‍ കുടുതല്‍ പ്രചരിപ്പിക്കേണ്ട കാലഘട്ടത്തില്‍ മുട്ടം ദുബൈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ടിപി പറഞ്ഞു.
ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായി. ജീവകാരുണ്യ പ്രവര്‍ത്തകരായ ടിപി അബ്ബാസ് ഹാജി,സിപി.ജലീല്‍,പി.മൊയ്തീന് ഹാജി,പി.ശാഫി,പുന്നക്കന്‍ ബീരാന് ഹാജി, എ.ടി മൊയ്തീന്,പി.ശിഹാബ്,കെ.അബ്ദുല്ല,കെ.സാദിഖ്,സി.പി മുസ്തഫ,കെ.മുബഷിര്‍,കെ.ശരിഫ്,എം.ഇബ്രാഹീം,എംകെ ഇഖ്ബാല്‍,സികെ റഹൂഫ്,എം.മുഹമ്മദലി,കെ.റംഷീദ്,ഹാഷിം സലാം,സി.കെ അശറഫ്,നജാദ് ബീരാന് പ്രസംഗിച്ചു. ‘മുട്ടം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ അബൂദാബി മുട്ടം ജമാഅത്ത് പ്രസിഡന്റ് വിപി ആലമും ‘കരിയര്‍ സമ്പുഷ്ടീകരണം’ എന്ന വിഷയത്തെ കുറിച്ച് കെ.അലി മാസ്റ്റര്‍ ക്ലാസെടുത്തു. എംഎംജെസി ദുബൈ ജനറല്‍ സെക്രട്ടറി കെടിപി ഇബ്രാഹീം സ്വാഗതവും ട്രഷറര്‍ എന്‍.ഉമ്മര്‍ നന്ദിയും പറഞ്ഞു. സലീം മുട്ടം ഗാനങ്ങള്‍ആലപിച്ചു.