കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
സലാല : കെഎംസിസി വനിതാ വിങ് 2024-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി തിരഞ്ഞെടുത്തു. പാലക്കാട് ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കല്പറ്റ അധ്യക്ഷനായി. റഷീദ് കല്‍പ്പറ്റ,ജമാല്‍ കെസി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് സലാല കെഎംസിസി കേന്ദ്രകമ്മറ്റി ഭാരവാഹികളായ നാസര്‍ കമ്മൂന്ന,ഹാശിം കോട്ടക്കല്‍, ആര്‍കെ അഹമ്മദ്,അനസ് ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹസ്ന ജമാല്‍,സഫിയ മനാഫ് പ്രസംഗിച്ചു. ഐഒസി ഒമാന്‍ കേരള ചാപ്റ്ററിന്റെ ഉമ്മന്‍ ചാണ്ടി സ്നേഹ സേവന പുരസ്കാരത്തിന് അര്‍ഹനായ കെഎംസിസി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടിയെ മൊമെന്റോ നല്കി ആദരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനങ്ങള്‍,മുട്ടിപ്പാട്ട്,ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ നടന്നു. ഷബീര്‍ കാലടി സ്വാഗതവും ഷസ്ന നിസാര്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി ഹഫ്സ നാസര്‍,മൈമൂന റഷീദ്,ഷാഹിദ സലാം ഹാജി,മുനീറ അബ്ദുല്‍ ഹമീദ് ഫൈസി (രക്ഷാധികാരികള്‍).റൗള ഹാരിസ് തങ്ങള്‍ (പ്രസിഡന്റ്),ഹസ്ന ജമാല്‍,നദീറ ബീവി തിക്കോടി,ഹസീന മുസ്തഫ,ആയിഷ അബ്ദുല്ല (വൈസ് പ്രസിഡന്റുമാര്‍), ഷസ്ന നിസാര്‍(ജനറല്‍ സെക്രട്ടറി),ബിന്‍സി നാസര്‍,നൂര്‍ജ റഹ്്മാന്‍,ജസിന ഫിറോസ്,ആബിദ സിറാജ് (സെക്രട്ടറിമാര്‍),സഫിയ മനാഫ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.