
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
സലാല: ഹ്രസ്വ സന്ദര്‍ശനത്തിനായി സലാലയിലെത്തിയ മുസ്്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറക്ക് ഐഎംഐ സലാല വനിതാ വിഭാഗം സ്വീകരണം നല്കി. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റജീന അധ്യക്ഷയായി. മക്കളെ മൂല്യബോധവള്ളവരായി വളര്‍ത്താന്‍ ശ്രമിക്കണമെന്ന് നജ്മ തബ്ഷീറ പറഞ്ഞു. കാലത്തെ അറിഞ്ഞ് മക്കളോട് പെരുമാറാന്‍ കഴിയണം. അവരോട് കൂട്ടുകൂടണം. അവരെ സമൂഹ്യ,രാഷ്ട്രീയ ബോധവള്ളരാക്കുകയും ചെയ്യണമെന്ന് അഡ്വ. നജ്മ തബ്ഷീറ കൂട്ടിച്ചേര്‍ത്തു. സലാല കെഎംസിസി വനിതാ വിഭാഗം പ്രസിഡന്റ് റൗള ഹാരിസ്,ജനറല്‍ സെക്രട്ടറി ഷസ്ന നിസാര്‍ പങ്കെടുത്തു. ലഫീന മെഹബൂബ് ഖിറാഅത്ത് നടത്തി. നിരവധി വനിതകള്‍ പങ്കെടുത്ത സ്വീകരണ പരിപാടിയില്‍ മദീഹ ഹാരിസ് നന്ദി പറഞ്ഞു.