
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ രാജ്യത്ത് ആര്‍ക്കും ആരുമായും കൂടിക്കാഴ്ച നടത്താനുള്ള അവകാശമുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം കേവലം രാഷ്ട്രീയമാണെന്നുമാണ് മന്ത്രി പറഞ്ഞത്. സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാറിനുള്ള മതിപ്പ് ഇല്ലാതാക്കാനുമാണ് ഇതെല്ലാമെന്നും അദ്ദേഹം പ്രതികരിച്ചു.
എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപണമുന്നയിച്ചിരുന്നു. 2023 മെയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍ നടന്ന ആര്‍എസ് ക്യാമ്പിനെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചത്. ആര്.എസ്്.എസുമായി പൊലീസ് മേധാവി നടത്തിയ കൂടിക്കാഴ്ചകള്‍ സര്‍ക്കാര്‍ അത്ര ഗുരുതരമായി കാണുന്നില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്.