
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
മസ്കത്ത് : എഫ്സി മൊബൈല സംഘടിപ്പിച്ച അല്‍ സലാമ പോളി ക്ലിനിക് നേതാജി കപ്പ് സീസണ് ഫോര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനോ എഫ്സി സീബും നേതാജി ഐക്കണ്‍സ് വെറ്ററന്‍സ് കപ്പില്‍ ഓള് സ്റ്റാര്‍സ് റൂവിയും ജേതാക്കളായി. പതിനാറ് പ്രമുഖ ടീമുകളെയും എട്ട് വെറ്റര്ന്സ് ടീമുകളെയും അണിനിരത്തി സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഏറെ ആവേശമായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം യുണൈറ്റഡ് കേരള എഫ്സിയും പ്രോസോണ്‍ സ്കൈ റൈസ് ഗ്ലോബലും സ്വന്തമാക്കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് സല്മാന് ഫാരിസ് (യുണൈറ്റഡ് കേരള) ടോപ് സ്കോറര്‍ ആദില്‍ (പ്രോസോണ്‍) മികച്ച ഗോള്‍കീപ്പര്‍ ഫൈസല്‍ (സൈനോ) മികച്ച ഡിഫന്‍ഡര്‍ റിയാസ് (സൈനോ) മാനേജര്‍ വാഹ്സിന് (സൈനോ) എന്നിവരെയും തിരഞ്ഞെടുത്തു.ഹോട്ട് പാക്ക് നേതാജി ഐക്കണ്‍സ് കപ്പ് ഓള് സ്റ്റാര്‍സ് റൂവി ചാമ്പ്യന്മാരായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സ്മാഷേഴ്സ് എഫ് സി മഞ്ഞപ്പട എഫ് സി എന്നിവര്‍ സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ സൂസലിന് (സ്മാഷേഴ്സ്) ആള് സ്റ്റാര്‍ റുവിയുടെ പ്രമോദ് ബെസ്റ്റ് പ്ലെയര്‍, ആസാദ് മികച്ച കീപ്പര്‍, സാം മികച്ച ഡിഫെന്‍ഡര്‍, മാനേജര്‍ സലീം എന്നിവരെയും തിരഞ്ഞെടുത്തു.ഇവര്‍ക്കുള്ള ഉപഹാരങ്ങളും ട്രോഫികളും ക്യാഷ് പ്രൈസും അല്‍ സലാമ പോളിക്ലിനിക് പ്രതിനിധികളായ നികേഷും സഫീറും, ഹോട്ട്പാക്ക് കണ്ട്രി ഹെഡ് രതീഷ് വി,അല്‍മദീന എംഡി പ്രവീണ്‍കുമാര്‍, അല്‍മാസ് ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസസ് ഡയറക്ടര്‍ മഹാരാജ്, സൈന്‍ടെക് ജി എം സതീഷ്,നേതാജി എഫ്സി ഫൗണ്ടര്‍ ബാലകൃഷ്ണന് സമ്മാനിച്ചു.