
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് സിറ്റി : കുവൈത്ത് ഗവണ്മെന്റിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആയ സഹല്‍ ആപ്പ് ഇനി മുതല്‍ ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാവും. അറബിയോടൊപ്പം ഇംഗ്ലീഷിലും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. നേരത്തെ അറബി ഭാഷയില്‍ മാത്രമായിരുന്നു ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ അധികവും സഹല്‍ ആപ്പ് വഴി ആയതിനാല്‍ അറബി അറിയാത്ത വിദേശികള്‍ക്ക് ഇതൊരു ബുദ്ദിമുട്ടായിരുന്നു. ഉപയോക്താക്കള്‍ക്ക് അറബിയോ ഇംഗ്ലീഷോ തെരഞ്ഞെടുക്കാനുള്ള ഒപ്ഷന്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. സിവില്‍ ഐഡി, ഇക്കാമ,ലൈസന്‍സ്,പുതുക്കല്‍,ട്രാഫിക് പിഴ അടക്കല്‍, മെഡിക്കല്‍ ലീവ്, അഭ്യന്തര ആരോഗ്യ,മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ആപ്പ് വഴി നല്‍കുന്നത്. അറബി അറിയാത്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാ ന് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. പുതിയ ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യം വന്നതോടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തി ല്‍ ഇതിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താ ന് കഴിയും.