
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
മസ്കത്ത് : പൂക്കോയ തങ്ങള് ഹോസ്പിസ് മട്ടന്നൂരിന്റെ സഹകരണത്തോടെ മുഴക്കുന്ന് പഞ്ചായത്തില് സേവന പ്രവര്ത്തനങ്ങള് നടത്തുന്ന സഹചാരി പെയിന് ആന്റ് പാലിയേറ്റീവ് കെയര് ഒമാന് ചാപ്റ്റര് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി നിലവില് വന്നു.റൂസൈലില് നടന്ന യോഗത്തില് ഭാരവാഹികളായി മുഹമ്മദ് ബയാനി മുഴക്കുന്ന് (ചെയര്മാന്),ഫൈസല് മുഴക്കുന്ന്,ഷാനിദ് കാക്കയങ്ങാട്,അബ്ദുറസാഖ് മുഴക്കുന്ന്(വൈസ് ചെയര്മാന്മാര്),ജുനൈദ് മുഴക്കുന്ന് (ജനറല് കണ്വീനര്),ഷാമില് മുഴക്കുന്ന്,അബ്ദുറഷീദ് വിളക്കോട്,അഫ്നാസ് പാറക്കണ്ടം(ജോ.കണ്വീനര്മാര്),സിജാസ് കാക്കയങ്ങാട്(ട്രഷറര്),റിഷാദ് പുഴക്കര(കോര്ഡിനേറ്റര്) എന്നിവരെ യോഗം തിരഞ്ഞെടുത്തു. മസ്ക്കത്ത് കെഎംസിസി ഇരിക്കൂര് മണ്ഡലം ജനറല് സെക്രട്ടറി ബാദുഷ ഉളിക്കല് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാവി പ്രവര്ത്തനങ്ങളെ കുറിച്ച് യോഗം ചര്ച്ച ചെയ്തു. ഇസ്മായീല് ഇരിട്ടി,അബ്ദുറഹീം മുഴക്കുന്ന്,അനീസ് നെല്ലൂര്,മുര്ഷിദ് മുഴക്കുന്ന്,റിഷാല് മുഴക്കുന്ന്,റിഷാദ് പങ്കെടുത്തു.