സര്ക്കാര് പ്രവര്ത്തനം മെച്ചപ്പെടുത്താന് യുഎഇയില് ‘ഡാറ്റാ സൂചിക’
അബുദാബി : ക്രെയിന് കാരണമുണ്ടാകുന്ന അപകടങ്ങള് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ അബു ദാബി സിറ്റി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര് പുതിയ നിര്മാണ മേഖലകളിലെ ടവര് ക്രെയിനുകളില് സുരക്ഷാ പരിശോധന ആരംഭിച്ചു. നിര്മാണ മേഖലകളില് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കര്ശന പരിശോധനയും ബോധവത്കരണവും. ഉയര്ന്ന സുരക്ഷാ മാനദ ണ്ഡങ്ങള് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കരാര് കമ്പനികള്,കണ്സള്ട്ടിങ് ഓഫീസുകള്,റിയല് എസ്റ്റേറ്റ് ഡെവലപ്പര്മാര്,നിര്മാണ തൊഴിലാളികള് എന്നിവര്ക്കാണ് ബോധവത്കരണം നടത്തുന്നത്. അബുദാബി സിറ്റി മുനിസിപ്പാലിറ്റി,പരിസ്ഥിതി,ആരോഗ്യം,സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്.
അഞ്ചു ദിവസത്തെ ബോധവത്കരണത്തില് ടവര് ക്രെയിനുകള്ക്കായുള്ള പരിസ്ഥിതി,ആരോഗ്യം, സുരക്ഷാ മാനേജുമെന്റ് സിസ്റ്റം എന്നിവയുടെ അനിവാര്യത ഉദ്യോഗസ്ഥര് വിശദീകരിച്ചു. എമിറേറ്റില് പ്രാബല്യത്തില് വരുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ടവര് ക്രെയിനുകളില് നിര്ബന്ധിത മൂന്നാം കക്ഷി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥര് ബോധ്യപ്പെടുത്തി. നിര്മാണ സൈറ്റുകളിലും കെട്ടിടങ്ങള്ക്കകത്തും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരസഭാ മാനദണ്ഡങ്ങള് നടപ്പിലാക്കുന്നത് നിര്ബന്ധമാണ്. പരിസ്ഥിതി,ആരോഗ്യം,സുരക്ഷാ മാനദണ്ഡങ്ങളില് ലംഘനങ്ങള് നടത്തിയ കമ്പനികള്ക്ക് പിഴ ചുമത്തുകയും ചെയ്തു. നിര്മാണ മേഖലയില് സുരക്ഷിതമായ തൊഴില് അന്തരീക്ഷം ഉറപ്പു വരുത്തുകയും ക്രെയിന് കാരണമുണ്ടാകുന്ന അപകടങ്ങള് പൂര്ണമായും ഇല്ലാതാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയും ഇതുസംബന്ധിച്ചു നടത്തിയ ശില്പശാലയില് ഉദ്യോഗസ്ഥര് എടുത്തുപറഞ്ഞു. ക്രെയിനുകളോ അവയുടെ ഭാഗങ്ങളോ പ്ലോട്ടിന്റെ അതിരുകള്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക,സാങ്കേതിക പരിശോധനാ സര്ട്ടിഫിക്കറ്റുകള് കരസ്ഥമാക്കുക,പ്രത്യേക കമ്പനികള് മുഖേന പതിവായി അറ്റകുറ്റപ്പണികള് നടത്തുക,കൃത്യമായ വെളിച്ചത്തില് മാത്രം ക്രെയിനുകള് പ്രവര്ത്തിപ്പിക്കുക തുടങ്ങി ടവര് ക്രെയിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന കാര്യങ്ങള് ഉദ്യോഗസ്ഥര് വിശദീകരിച്ചു.
നിര്മാണ സൈറ്റുകളിലെ അപകട സാധ്യതകള് കുറയ്ക്കാനും തൊഴിലാളികള്ക്ക് സംരക്ഷണം ഉറപ്പു വരുത്താനും ടവര് ക്രെയിനുകള്ക്ക് ഒപ്റ്റിമല് സുരക്ഷാ നടപടികള് ഏര്പ്പെടുത്തുന്നതിന് ഇത്തരം പ്രചാരണങ്ങള് വര്ഷം മുഴുവനും തുടരുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി. യുഎഇയില് ബാധകമായ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്ന സുരക്ഷിതമായ തൊഴില് അന്തരീക്ഷം ഉറപ്പാക്കുന്നതിന് സൈറ്റ് മാനേജര്മാര്ക്കിടയില് സുരക്ഷാ ബോധം വര്ധിപ്പിക്കാനും മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പ്രവര്ത്തിക്കാനും നിര്ദേശം നല്കി.