
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് ഉജ്വല സ്വീകരണം നല്കി
ഷാര്‍ജ: മാനവികത പ്രചരിപ്പിക്കുകയും സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് നല്കിയ ഊഷ്മളമായ സ്വീകരണത്തിന് സംസാരിക്കുകയായിരുന്നു. മാനവികതയുടെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കേണ്ടത് ഓരോരുത്തരുടെയും പ്രാഥമിക കടമയാണ്. ബഹുസ്വര ഇന്ത്യയുടെ സൗന്ദര്യം വിദേശ രാജ്യത്ത് പ്രതിഫലിപ്പിക്കുന്ന മഹിതമായ സംഘടനയാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെന്ന് തങ്ങള്‍ പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രവാസികളുടെ കൂട്ടായ്മയ്ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യവും തങ്ങള്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ അസോസിയേഷന് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തങ്ങള്‍ അഭിനന്ദിച്ചു. വിശിഷ്യ സ്പെഷ്യല്‍ നീഡ്സ് കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച സ്കൂള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും തങ്ങള്‍ വാഗ്ദാനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികള്‍,മാനേജിങ് കമ്മിറ്റി അംഗങ്ങള്‍,വിവിധ സംഘടന നേതാക്കള്‍ ചേര്‍ന്ന് അസോസിയേഷന് ആസ്ഥാനത്ത് സാദിഖലി തങ്ങളെ സ്വീകരിച്ചു.
സ്വീകരണ സംഗമത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷനായി. സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജി ജോണ്‍,ജോ.സെക്രട്ടറി ജിബി ബേബി പ്രസംഗിച്ചു.