സഊദി അറേബ്യയിൽ നിക്ഷേപകർക്കായി പ്രത്യേക കോടതികൾ വരുന്നു
ദുബൈ : കെഎംസിസി തൃശൂര് മണ്ഡലം കമ്മിറ്റിയുടെ മുതിര്ന്ന നേതാവും സാംസ്കാരിക പ്രവര്ത്തകനുമായ ആര്വിഎം മുസ്തഫയെ ആദരിച്ചു. 45 വര്ഷത്തെ പ്രവാസകാല പ്രവര്ത്തനങ്ങള് പരിഗണിച്ചാണ് ആദരം. 25 വര്ഷമായി വിവിധ സ്ഥാനങ്ങള് വഹിച്ചുവരുന്നു. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ത്യശൂര് ഫെസ്റ്റില് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ്,സെക്രട്ടറി ഷാഹുല് ഹമീദ്,ഇന്കാസ് വര്ക്കിങ് പ്രസിഡന്റ് പവിത്രന് എന്നിവര് ഉപഹാരം നല്കി. മണ്ഡലം പ്രസിഡന്റ് ഷമീര് പണികത്ത് അധ്യക്ഷനായി. കെഎംസിസി ത്യശൂര് ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത്,ജനറല് സെക്രട്ടറി ഗഫൂര് പട്ടിക്കര,ട്രഷറര് ബഷീര് വരവൂര്, അഷറഫ് കൊടുങ്ങല്ലൂര്,മുഹമ്മദ് വെട്ടുക്കാട് പ്രസംഗിച്ചു. മണ്ഡലം ജനറല് സെക്രട്ടറി തന്വീര് കാളത്തോട് സ്വാഗതവും ട്രഷറര് സക്കിര്ഹുസൈന് തോട്ടത്തില് നന്ദിയും പറഞ്ഞു.