
തെരുവ് കച്ചവടക്കാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു
മസ്കത്ത് : ‘അതിരുകളില്ല ലോകം’ സന്ദേശവുമായി ലോകസമാധാനമെന്ന ലക്ഷ്യത്തോടെ പാരീസില്‍ നിന്നും കൊച്ചിയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്ന അരുണ്‍ തഥാഗതിന് ഒമാനില്‍ റൂവി മലയാളി അസോസിയേഷന് സ്വീകരണം നല്കി. ലോക സഞ്ചാരത്തിന്റെ അനുഭവം അദ്ദേഹം ആര്‍എംഎ അംഗംങ്ങളുമായി പങ്കുവച്ചു. ജൂലൈ 26ന് ഒളിമ്പിക്സ് വേദിയില്‍ നിന്ന് സെക്കിളില്‍ യാത്ര തുടങ്ങി 2026 ജൂലൈയില്‍ കേരളത്തില്‍ എത്തുകയാണ് ലക്ഷ്യം. ജാതി,മത ചിന്തകളില്‍ നിന്നും മുക്തമായ പേര് സ്വീകരിക്കണമെന്ന ചിന്തയാണ് മലയാളിയായ അരുണ്‍ തന്റെ പേരിനൊപ്പം പാലി ഭാഷയിലുള്ള ബോധോദയം ലഭിച്ചയാള്‍ എന്ന അര്‍ത്ഥം വരുന്ന തഥാഗത് കൂട്ടിച്ചേര്‍ത്തത്. അനാവശ്യമായ ഭാരങ്ങളെല്ലാം ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാനാണ് പഠിക്കേണ്ടതെന്നും അരുണ്‍ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങുക എന്നതും രാജ്യാതിര്‍ത്തിക്ക് അതീതമായ വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുകയെന്നതും യാത്രയുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എംഎ പ്രസിഡന്റ് ഫൈസല്‍ ആലുവ അരുണിനെ മൊമെന്റോ നല്കി ആദരിച്ചു. ഗ്ലോബല്‍ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡൈ്വസര്‍ അഡ്വ.മധുസൂദനന് പാരിതോഷികം നല്കി. ഗ്ലോബല്‍ മണി എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ വിഷ്ണു,സുരേഷ് ബാലകൃഷ്ണന്,ഡോ.മുജീബ് അഹമ്മദ്,ബിന്‍സി സിജോ,ഷാജഹാന് ഹസന്,സുജി്ത് സുഗുണന്,സച്ചിന്,സുജിത് പദ്മകുമാര്‍,വിനോദ് പ്രസംഗിച്ചു. ക്രിസ്മസ് കേക്ക് മുറിച്ചു സ്നേഹ സന്ദേശം അറിയിക്കുകയും സുജിത് മെന്റലിസം ഷോ അവതരിപ്പിക്കുകയും ചെയ്തു.