
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള് മാനദണ്ഡങ്ങള് പാലിച്ചില്ല അബുദാബിയില് നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള് പൂട്ടി
മസ്കത്ത് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തില് സിറ്റി ഫാം റിസോര്ട്ട് സീബില് ഓണാഘോഷവും ആര്എംഎ അംഗങ്ങള്ക്കുള്ള പ്രിവിലേജ് കാര്ഡിന്റെ ലോഞ്ചിങ്ങും സംഘടിപ്പിച്ചു. നാടിന്റെ ഗൃഹാതുരമായ ഓര്മകളിലേത് പോലെ മഹാബലിയെ താലപ്പൊലിയുമായി വരവേറ്റ് പഞ്ചവാദ്യ സംഘത്തിന്റെ മേളക്കൊഴുപ്പോടെയായിരുന്നു ആഘോഷം. മനോഹരമായ ഓണപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ട്,തിരുവാതിര,ഉറിയടി,വടംവലി മത്സരങ്ങളും അരങ്ങേറി. സൗജന്യ മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു. ആര് എംഎ പ്രസിഡന്റ് ഫൈസല് ആലുവ അധ്യക്ഷനായി. ജനറല് സെക്രട്ടറി ഡോ.മുജീബ് അഹമ്മദ് സ്വാഗതവും ട്രഷറര് സന്തോഷ് കെആര് നന്ദിയും പറഞ്ഞു. വിവിധ സ്ഥാപനങ്ങളില് നിന്നും ആര്എംഎ അംഗങ്ങള്ക്ക് ആനുകൂല്യം കിട്ടുന്നതിന് വേണ്ടിയുള്ള പ്രിവിലേജ് കാര്ഡിന്റെ ലോഞ്ചിങ് എവറെസ്റ്റ് ഇന്റര്നാഷണല് കമ്പനി എംഡി സുരേഷ് ബാലകൃഷ്ണനും മസ്കറ്റ് സ്റ്റാര് കമ്പനി എംഡി അമീനും നിര്വഹിച്ചു. ആര് എം എ അംഗങ്ങള്ക്കുള്ള ഇന്ഷുറന്സ് സ്കീമിനെ കുറിച്ച് ബദര് അല് സമാ ഹോസ്പിറ്റല്സ് ഇന്ഷുറന്സ് മാനേജര് ഗിരീഷ് നായര്,സീനിയര് എക്സിക്യൂട്ടീവ് അജയ് ഫിലിപ്പ് വിശദീകരിച്ചു. ആര്എംഎ കമ്മറ്റി അംഗങ്ങളായ വിനോദ്,നീതു ജിതിന്,ഷാജഹാന്,സുജിത് സുഗുണന്,ബിന്സി സിജോ,എ. ബി മുണ്ടിയപ്പിള്ളി,ആഷിക് ,സച്ചിന്,ഷൈജു എന്നിവര് നേതൃത്വം നല്കി
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന് റിലീഫ് പോസ്റ്റര് പ്രകാശനവും