‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
മസ്കത്ത് : റൂവി കെഎംസിസി സംഘടിപ്പിച്ച അഞ്ചാമത് സീതിഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കുള്ള സെവന്സ് ഫുട്ബോള് ടൂര്ണമെന്റില് ഏകപക്ഷീയമായ ഒരു ഗോളിന് മൊബേല എഫ്സി മലബാര് വിങ്ങിനെ പരാജയപ്പെടുത്തി മസ്കത്ത് ഹമ്മേഴ്സ് ടീ ടൈം ജേതാക്കളായി. ദാര്സൈറ്റ് അഹ്ലി ക്ലബ് സ്റ്റേഡിയത്തില് നടന്ന വാശിയേറിയ മത്സരത്തില് ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നദീറാണ് വിജയ ഗോള് നേടിയത്. ടൂര്ണമെന്റിലെ മികച്ച ഗോള് കീപ്പറായി റാഹിദ് ഫിഫ മൊബേല മലബാര്വിങ്,ടൂര്ണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനുമായി മസ്കറ്റ് ഹമ്മേഴ്സ് ടീ ടൈമിന്റെ നദീര്,മികച്ച ഡിഫന്ററായി മസ്കത്ത് ഹമ്മേഴ്സിന്റെ ഷാമിദ്,ബെസ്റ്റ് വിങ്ബേക്കായി നെസ്റ്റോ എഫ്സിയുടെ ഷെമ്മു എന്നിവരെ തിരഞ്ഞെടുത്തു.
ഫൈനല് മത്സരം കണ്ണൂര് ജില്ലാ കെഎംസിസി പ്രസിഡന്റ്് പിഎവി അബൂബക്കര് കിക്കോഫ് ചെയ്തു. പൊതുപരിപാടി കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല് സെക്രട്ടറി റഹീം വറ്റല്ലൂര് ഉദ്ഘടനം ചെയ്തു. കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര് മുഖ്യാതിഥിയായി. ടൂര്ണമെന്റിന്റെ മുഖ്യ പ്രയോജകരായ സ്കൈ റൈസ് ഗ്ലോബല് മാനേജിങ് ഡയരക്ടര് റസല്,മര്ജാന് ഫോണ് മാനേജിങ് ഡയരക്ടര് സാഹില്,മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കള് വിവിധ മത,രാഷ്ട്രീയ രംഗത്തെ പ്രമുഖര് പങ്കെടുത്തു. കുട്ടികള്ക്കുള്ള അക്കാദമിക് മത്സരങ്ങള്,വനിതകള്ക്കുള്ള ഷൂട്ട് ഔട്ട് മത്സരം തുടങ്ങിയ എന്നിവ അരങ്ങേറി. ഡബ്ല്യൂസിസി വിഭാഗം മത്സരങ്ങള്ക്ക് മലബാര് വിങ് ലേഡീസ് കോര്ഡിനേറ്റര് ജസ്ല മുഹമ്മദും,താജുദ്ദീന് കല്യാശ്ശേരിയും നേതൃത്വം നല്കി.
ജേതാക്കള്ക്കുള്ള സീതിഹാജി ചാമ്പ്യന്സ് ട്രോഫി ടൂര്ണമെന്റിന്റെ പ്രയോജകരായ ആലുക്കാസ് എക്സ്ചേഞ്ച് അസി.മാനേജര് അന്സാര് ഷെന്താര് സമ്മാനിച്ചു. കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര് പിടികെ ഷമീര് പങ്കെടുത്തു. റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം,ജനറല് സെക്രട്ടറി അമീര് കാവനൂര്,ട്രഷറര് മുഹമ്മദ് വാണിമേല്,സ്പോട്സ് വിങ് ചെയര്മാന് ഫൈസല് വയനാട്,ഷെരീഫ് തൃക്കരിപ്പൂര് നേതൃത്വം നല്കി.