ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
മസ്കത്ത് : ഒമാനില്‍ ദുരിതക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ റൂവി കെഎംസിസി സുരക്ഷിതമായി നാട്ടിലെത്തിച്ചു. കോഴിക്കോട് ബേപ്പൂര്‍,മലപ്പുറം സ്വദേശികളായ അഞ്ചു പേരാണ് തൊഴിലുടമയുടെ അനാസ്ഥ കാരണം ഒമാനിലെ മസീറ ദ്വീപില്‍ കുടുങ്ങിയത്. ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന മധ്യവയസ്കരാണിവര്. കോവിഡിന് മുമ്പ് സഊദിയിലെ പ്രവാസം നിര്‍ത്തി നാട്ടില്‍ ചെറിയ പലചരക്ക് കച്ചവടം നടത്തിയയാളും കൂട്ടത്തിലുണ്ട്.
കട പോലും വിറ്റിട്ടാണ് വിസയ്ക്കുള്ള പണം സ്വരൂപിച്ചതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. കുടുസ്സായ ബോട്ടില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയും മതിയായ ഇന്ധനവും ആഹാരവും നിഷേധിച്ച് ആഴക്കടലില്‍ അകപ്പെടുകയും ചെയ്ത ഇവരെ മറ്റു മത്സ്യത്തൊഴിലാളികളാണ് കടലില്‍ നിന്നും രക്ഷപ്പെടുത്തിയത്. നജീബ് കാന്തപുരം എംഎല്‍എയാണ് ഇക്കാര്യം റുവി കെഎംസിസി നേതാക്കളുടെ ശ്രദ്ധയിലെത്തിച്ചത്. മസീറ ദ്വീപിലെ മലയാളിയായ മറ്റൊരു മത്സ്യത്തൊഴിലാളിയും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ മസ്കത്തില് എത്തിച്ചത്. റൂവി കെഎംസിസിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക താമസ സ്ഥലമൊരുക്കി ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചു.
പാസ്പോര്‍ട്ടും താമസരേഖകളും കൈവശമില്ലാത്തതിനാല്‍ രേഖകള്‍ ശരിയാക്കാന്‍ രണ്ടു മാസമെടുത്തു. ഇന്ത്യന്‍ എംബസിയുടെയും വിവിധ മന്ത്രാലയങ്ങളുടെയും സഹായത്തോടെ തൊഴിലുടമയെ കണ്ടെത്തുകയും നിയമതടസങ്ങള്‍ നീക്കുന്നതുവരെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പുവരുത്തി കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് റൂവി കെഎംസിസി ഭാരവാഹികള്‍
അറിയിച്ചു.