ഗള്‍ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില്‍ ഖത്തറും യുഎഇയും പുറത്ത്
റിയാദ് : ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്ങെന്ന് സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമാനതകളില്ലാത്ത പരിഷ്കാരങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം പൊളിച്ചെഴുതിയ മന്മോഹന് സിങ് ഉദാരവത്കരണവും ആഗോളവല്ക്കരണവും വഴി ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയ ഭരണാധികാരിയായിരുന്നുവെന്ന് പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയയും ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാടും പറഞ്ഞു.