കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ദുബൈയില്‍ വാണിജ്യ ചരക്കുനീക്കം സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആര്‍ടിഎ. ജിസിസിയിലെ മുന്‍നിര ലോജിസ്റ്റിക് ട്രാന്സ്പോട്ടേഷന് കമ്പനിയായ ട്രക്കറുമായി കൈകോര്‍ത്ത് ലോജിസ്റ്റി എന്ന പേരിലാണ് പുതിയ ആപ്പിക്കേഷന്. ആപ്പ് വഴി ചരക്കുനീക്കം ബുക്കു ചെയ്യാനും അവ ട്രാക്ക് ചെയ്യാനും ചരക്കു കൊണ്ടു പോകുന്ന വാഹനം കണ്ടുപിടിക്കാനും െ്രെഡവര്‍മാര്‍ക്ക് മാര്ക്കിടാനുമാനുള്ള എല്ലാ സൗകര്യവും ഈ ആപ്പിലുണ്ട്. അക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എം കാല്കുലേറ്റര് ഉള്‍പ്പെടെ ഏറ്റവും മികച്ച സാങ്കേതിക സവിശേഷതകള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ ആപ്പ്. മാത്രമല്ല, ചരക്കുകളുടെ ഫോട്ടോയോ വീഡിയോയോ അപ്ലോഡ് ചെയ്ത് മൊത്തം ചരക്കുകളുടെ അളവ് അറിയാനും ആപ്പ് വഴി സാധിക്കും. ഇതുവഴി ദുബൈയിലെ ചരക്കു നീക്കം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ദുബൈ ഇകണോമിക് അജണ്ടയെ പിന്തുണക്കുന്നതാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചരക്കുഗതാഗത മേഖലയില്‍ നിന്നുള്ള സംഭാവന ഇരട്ടിയാക്കണം. ഇതിനു വേണ്ടി, ഈ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം എഴുപത്തിയഞ്ച് ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും ഇതുവഴി പ്രവര്‍ത്തനക്ഷമത പത്തു ശതമാനം മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദുബൈയില്‍ 10,000 ചരക്കുഗതാഗത സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.