ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : അല്‍ സഫാ 1 സ്കൂള്‍ കോംപ്ലക്സിനോട് അനുബന്ധിച്ച് 4 പ്രധാന മേഖലകളില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആര്‍ടിഎ. കാല്‍നട യാത്രക്കാരുടെ ക്രോസിങ്ങുകളുടെ എണ്ണവും ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. റോഡ് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന മാറ്റങ്ങളാണ് വരുത്തിയത്. ഈ മേഖലയിലെ ആയിരക്കണക്കിന് വീടുകള്‍, സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നവീകരണത്തിന്റെ ഗുണം ലഭിക്കും. ശൈഖ് സായിദ് റോഡില്‍ നിന്ന് അല്‍ ഹാദിഖ റോഡിലേക്കു തിരിയുന്ന ഭാഗത്ത് പുതിയ 255 മീറ്റര്‍ നീളത്തില്‍ പുതിയ ലൈന്‍ വന്നു. സര്‍വീസ് റോഡിലേക്കുള്ള പ്രവേശനം ഇത് കൂടുതല്‍ എളുപ്പമാക്കും. അല്‍ സഫ സ്കൂള്‍, അല്‍ ഇത്തിഹാദ് സ്കൂള്‍ എന്നിവിടങ്ങളില്‍ പുതിയതായി 22 പാരലല്‍ പാര്‍ക്കിങ്ങും നിര്‍മിച്ചു. കുട്ടികളുടെ പിക് അപ്, ഡ്രോപ് ഓഫ് സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 19 സ്ട്രീറ്റില്‍ നിന്ന് അല്‍വാസല്‍ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കുട്ടി. ഇവിടെ 330 മീറ്റര്‍ നീളത്തില്‍ പുതിയ ലൈന്‍ നടപ്പാക്കി. ഇവിടെ നിന്ന് ഇടത്തോട്ടു തിരിയാനുള്ള ലൈനുകളുടെ എണ്ണം ഒന്നാക്കി. ജുമൈറ കോളജിനു മുന്നില്‍ പുതിയതായി 18 പാര്‍ക്കിങ്ങുകളും വന്നു. അല്‍ വാസല്‍ സ്ട്രീറ്റില്‍ പുതിയതായി ഒരു യു ടേണ്‍ കൂടി വന്നു. ഇവിടെ ട്രാഫിക് സിഗ്നലും വഴിയാത്രക്കാര്‍ക്കുള്ള ക്രോസിങ്ങും സ്ഥാപിച്ചു.