
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: റോഡില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തൊഴിലാളികള്‍,ടാക്സി,ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍,സൈക്ലിസ്റ്റുകള്‍,ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധവത്കരണം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം,ദുബൈ പൊലീസ് ജനറല്‍ ആസ്ഥാനം,ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്,സ്വകാര്യ മേഖല എന്നിവ യുമായി സഹകരിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നത്.
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലൂടെയും റോഡ് ഉപയോക്താക്കളുടെ അവകാശങ്ങളെ മാനി ക്കുന്നതിലൂടെയും വിശുദ്ധ മാസത്തിന്റെ ഗുണങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍ടിഎ ഡ്രൈവര്മാ രോട് അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് റമസാനില്‍ ഉപവാസം മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ കാരണം ചില ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍,ക്ഷീണിതരോ മയക്കത്തിലോ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവണം.
നുണ്,ലിസ്റ്ററിന് എന്നവരുമായി സഹകരിച്ചു ഡെലിവറി ബൈക്ക് യാത്രക്കാര്‍,ഡ്രൈവര്‍മാര്‍,മെട്രോ ഉപയോക്താക്കള്‍,സൈക്ലിസ്റ്റുകള്‍,ഇ സ്കൂട്ടര്‍ യാത്രക്കാര്‍ എന്നിവര്‍ക്കും 10,000 റമസാന്‍ പാക്കറ്റുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ദുബൈ ടാക്സി കോര്പ്പറേഷന്,ദുബൈ ഇന്‍വെസ്റ്റ്മെന്റ്സ് പിജെ എസ്സി, ടോക്കിയോ മറൈന്‍ ഇന്‍ഷുറന്‍സ്,എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട്,ഗലദാരി മോട്ടോര്‍ ഡ്രൈവിങ് സെന്റര്‍,ബിന്‍ യാബര് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുമായി സഹകരിച്ച് ദുബൈ ടാക്സി ഡ്രൈവര്‍മാര്‍,ബസ്ഡ്രൈവര്‍മാര്‍,ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ഇഫ്താര്‍ ഭക്ഷണവും ബോധവത്കരണ ബ്രോഷറും നല്കി.