ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രദേശത്തെ പ്രധാന റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാല്‍ ദുബൈയിലെ അല്‍ മന്‍ഖൂല്‍ കമ്മ്യൂണിറ്റിയിലും പരിസരത്തും താമസിക്കുന്ന 130,000 ത്തിലധികം താമസക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുഗമമായ ഗതാഗതം സാധ്യമാക്കി.
ആര്‍ടിഎയുടെ ഏറ്റവും പുതിയ നവീകരണം പദ്ധതിയില്‍ അല്‍ മന്‍ഖൂലിലെ മൂന്ന് പ്രധാന തെരുവുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കുവൈത്ത് സ്ട്രീറ്റ്, 12-എ സ്ട്രീറ്റ്, 10-സി സ്ട്രീറ്റ് എന്നീ കവലകളിലാണ് നവീകരണം നടത്തിയതെന്ന് അതോറിറ്റി അറിയിച്ചു. അല്‍ മന്‍ഖൂല്‍ പ്രദേശം കനത്ത ട്രാഫിക്കിന് കുപ്രസിദ്ധമായതിനാല്‍ ആര്‍ടിഎ നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്തിയതായി അതോറിറ്റിയുടെ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സിഇഒ ഹുസൈന് അല്‍ ബന്ന പറഞ്ഞു. കുവൈത്ത് സ്ട്രീറ്റ് ജംഗ്ഷനില്‍ വലത്തോട്ടുള്ള പുറത്തേക്കും അകത്തേക്കുമുള്ള ലൈനുകള്‍ രണ്ടില്‍ നിന്ന് ഒന്നായി ചുരുക്കി. അപകടങ്ങള്‍ കുറക്കുന്നതിനായി 10-സി സ്ട്രീറ്റില്‍ ഒരു യുടേണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റോറേജ് ലൈന്‍ നീട്ടുന്നതിനായി കുവൈത്ത് സ്ട്രീറ്റിലെ യുടേണ്‍ മാറ്റി സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഈ മാറ്റം ട്രാഫിക് ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ഈ കവലകളിലെ കാലതാമസം 30 ശതമാനം കുറക്കുകയും ചെയ്യും. ഇത് വാഹനങ്ങളുടെ ക്യൂവും കാത്തിരിപ്പും കുറയ്ക്കും-അല്‍ ബന്ന പറഞ്ഞു. കൂടാതെ 10സി മുതല്‍ 12എ വരെയുള്ള ഓവര്‍ലാപ്പിംഗ് ട്രാഫിക് നീക്കം നീക്കം ചെയ്യുന്നത് കുവൈത്ത് സ്ട്രീറ്റില്‍ സുരക്ഷ മെച്ചപ്പെടുത്തും. ദുബൈയിലുടനീളമുള്ള റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുള്ള ആര്‍ടിഎയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നവീകരണം.