
ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഷാര്‍ജ കെഎംസിസി ഗ്രാന്റ് ഇഫ്താര്‍
ദുബൈ : യുഎഇയില്‍ സീസണ് മാറിയതോടെ ടൂറിസം ഉള്‍പ്പെടെ എല്ലാ മേഖലകളും സജീവമായിക്കഴിഞ്ഞു. ശൈത്യകാലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലഗതാഗത സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് ദുബൈ ആര്‍ടിഎ. ഇതിന്റെ ഭാഗമായി ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂള്‍ ഏര്‍പ്പെടുത്തുകയാണ്. സര്‍വീസുകളുടെ ആവശ്യകത, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ഷെഡ്യൂള്‍ ക്രമീകരിക്കുന്ന സംവിധാനമാണിത്. ദുബൈ ഫെറി, അബ്ര, ദുബൈ വാട്ടര്‍ ടാക്സി എന്നിവ ഉള്‍പ്പെടെ എല്ലാ സമുദ്ര ഗതാഗത സര്‍വീസുകളുടെയും വിവരങ്ങള്‍ ഇതിനായി വിശകലനം ചെയ്യും.