
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: ബസ് െ്രെഡവര്‍മാര്‍,തൊഴിലാളികള്‍,ഡെലിവറി റൈഡര്‍മാര്‍,ട്രക്ക് െ്രെഡവര്‍മാര്‍,താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രധാന സ്ഥലങ്ങളില്‍ സൗജന്യ ഇഫ്താര്‍ ഭക്ഷണം ഒരുക്കി. 20 വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റി പരിപാടികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന പരിപാടിയുടെ ഭാഗമാണിത്. ആര്‍ടിഎ ആസ്ഥാനം, മെട്രോ സ്റ്റേഷനുകള്‍,മറൈന്‍ ട്രാന്‍സ്പോര്‍ട്ട് ഹബുകള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ഈ സംരംഭങ്ങള്‍ നടക്കും. ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായി സഹകരിച്ച് ആരംഭിച്ച ‘ഇഫ്താര്‍ സെയിം’ സംരംഭവും റമസാനിന്റെ രണ്ടാം ആഴ്ചയില്‍ ആരംഭിക്കുന്ന ‘മീല്‍സ് ഓണ്‍ വീല്‍സ്’ പ്രോഗ്രാമും ശ്രദ്ധേയമായ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് ബസ്,ഡെലിവറി,ട്രക്ക് ഡ്രൈവര്‍മാര്‍,ലേബര്‍ അക്കമഡേഷനുകളിലും അബ്ര കമ്മ്യൂട്ടറുകളിലും ഉള്ളവര്‍ക്കായിരിക്കും. മെട്രോ സ്റ്റേഷനുകളില്‍ 5,000 ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് പ്രതീകാത്മക സമ്മാനങ്ങള്‍ നല്കുന്ന പ്രത്യേക കിയോസ്ക്കുകളും ഉണ്ടാകും. ഈ വര്‍ഷത്തെ റമസാന്‍ സംരംഭങ്ങള്‍ ബസ് ഡ്രൈവര്‍മാര്‍,തൊഴിലാളികള്‍,ഡെലിവറി റൈഡര്‍മാര്‍,ട്രക്ക് ഡ്രൈവര്‍മാര്‍,താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ആര്‍ടിഎയുടെ സഹിഷ്ണുത,സഹകരണം,ടീം വര്‍ക്ക് എന്നീ പ്രധാന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായി ആര്‍ടിഎയിലെ കോര്‍പ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ സിഇഒ അബ്ദുല്ല അല്‍ അലി പറഞ്ഞു.
2025 സമൂഹത്തിന്റെ വര്‍ഷം ആയി പ്രഖ്യാപിക്കുന്നതില്‍ യുഎഇ നേതൃത്വത്തിന്റെ ദര്‍ശനവുമായി ഈ ശ്രമങ്ങള്‍ യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍,ഡെലിവറി റൈഡര്‍മാര്‍ എന്നിവര്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ സൗജന്യ ഇഫ്താര്‍ ഭക്ഷണം ലഭിക്കും. കൂടാതെ,യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും റമസാന്‍ 19ന് ആചരിക്കുന്ന സായിദ് മാനുഷിക പ്രവൃത്തി ദിനത്തില്‍ ആര്‍ടിഎ ‘റമസാന്‍ റേഷന്‍’ സംരംഭം ആരംഭിക്കും. നോള്‍ കാര്‍ഡുകളുടെ വിതരണത്തിലൂടെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്കുന്നപദ്ധതിയാണിത്.