സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : റോഡപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. ഒന്നാംഘട്ട ബോധവല്‍ക്കരണം വന്‍വിജയം നേടിയിരുന്നു. പോലീസ് പട്രോളിംഗ്, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, വിദ്യാഭ്യാസ ശില്പ ശാലകള്‍, ലഘുലേഖകള്‍ എന്നിവ വഴിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു. റോഡുപയോഗിക്കുന്നവരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കു ന്നതിനും സാമൂഹിക അവബോധം വളര്‍ത്തുന്നതിനുമുള്ള നിരന്തമായ പ്രവര്‍ത്തനങ്ങളാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവ രും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംയോജിത പ്രവര്‍ത്തന പരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നതെ ന്ന് അദ്ദേഹം വിശദീകരിച്ചു. റോഡ് സുരക്ഷയും ട്രാഫിക് സംസ്കാരവും പ്രചരിപ്പിക്കുന്നതിന് ബോധവ ല്‍ക്കരണത്തിലുടെ സാധ്യമാകുമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ട്രാഫിക് ലംഘന ഫോളോപ്പ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. എഞ്ചിനീയര്‍ മുസ്ലിം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു. വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുക, പെട്ടെന്നുള്ള ട്രാക്ക് മാറ്റങ്ങള്‍, മതിയായ അകലം പാലിക്കാതി രിക്കുക, ചുവന്ന ലൈറ്റ് മുറിച്ചുകടക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാതിരിക്കുക, വേഗതയേറിയ ട്രാക്കില്‍ വേഗത കുറച്ചുപോകുക, ചെറിയ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ മാ റ്റിയിടാതിരിക്കുക, സാഇദ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക, മോശം കാലാവസ്ഥയില്‍ സുരക്ഷിതമായ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ബോധവല്ക്കരണത്തില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രാഫിക് ബോധവല്‍ക്കരണം, സ്മാര്‍ട്ട് സേവനങ്ങള്‍, നൂതന സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ നല്കുന്നതില് അബുദാബി പോലീസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റല്‍ സാങ്കേതി കവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോഗിക്കുന്നതിലും സാഇദ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് സിസ്റ്റംസ് കമ്പനിയിലെ സേവന വികസന വകുപ്പ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് അല്‍ ബലൂഷി പ റഞ്ഞു. ബോധവല്‍ക്കരണത്തിന് സിജിഐ ടെക്നോളജിയും (ഇന്‍ഫോഗ്രാഫിക്സ്) ബോധവല്‍ക്കരണ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുമെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു. എടിഎം സ്ക്രീനുകള്‍, ഷോപ്പിംഗ് സെന്റര്‍ സ്ക്രീനുകള്‍, ഗ്യാസ് സ്റ്റേഷന് സ്ക്രീനുകള്‍, പബ്ലിക് അഡ്മിനിസ്ട്രേഷന് സ്ക്രീനുകള്‍, പൊലീസ് സ്റ്റേഷ നുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ട്രാഫിക് ബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പ്, സോഷ്യല്‍ മീഡിയ, ഇലക്ട്രോ ണിക് മാര്‍ക്കറ്റിംഗ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ബോധവല്‍ക്കരണ പ്രചാരണം നടത്തും.