
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
റിയാദ് : സഊദി അറേബ്യയുടെ സ്വപ്നപദ്ധതികളിലൊന്നായ റിയാദ് മെട്രോ തിരുഗേഹങ്ങളുടെ സേവകന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയുടെ ബ്ലൂ,റെഡ്,വൈലറ്റ് ലൈനുകളാണ് ഉദ്ഘാടനം ചെയ്തത്. അവശേഷിക്കുന്ന മൂന്ന് ലൈനുകള്‍ (ഓറഞ്ച്,യെല്ലോ,ഗ്രീന്‍) ഡിസംബര്‍ അഞ്ചിന് തുറന്നു കൊടുക്കും. രാജ്യത്തിന്റെ വികസന കുതിപ്പിനൊപ്പം തലസ്ഥാന നഗരിയെ പൊതുഗതാഗത രംഗത്തും സുസജ്ജമാക്കാനുള്ള സല്മാന് രാജാവിന്റെ ദീര്‍ഘവീക്ഷണ പദ്ധതിയാണ് റിയാദ് മെട്രോ. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് സല്മാന് രാജാവ് നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിര്‍ലോഭമായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് സിറ്റി റോയല്‍ കമ്മീഷന് ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
രാജാവിന്റെ ബുദ്ധിപരമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഈ വലിയ പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് കിരീടാവകാശി കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും ഓട്ടോമാറ്റിക് ട്രെയിനുകളും പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളും അടങ്ങിയ റിയാദ് മെട്രോ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉരുപയോഗപ്പെടുത്തി രൂപകല്പന ചെയ്ത പദ്ധതിയാണ്. 60 കിമി ദൈര്‍ഘ്യമുള്ള ഭൂഗര്‍ഭ ലൈനുകളടക്കം 176 കിലോമീറ്ററാണ് റിയാദ് മെട്രോയുടെ വ്യാപ്തി. 6 ഓട്ടോമേറ്റഡ് മെട്രൊ ലൈനുകളും നാലു പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 85 സ്റ്റേഷനുകളും 183 മെട്രോ ട്രെയിനുകളുമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. റിയാദ് നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലായി മാറുന്ന മെട്രോ ട്രെയിന്‍ പദ്ധതിയോടനുബന്ധിച്ചു റിയാദിന്റെ പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിച്ചു സമാന്തര ബസ് സര്‍വീസും പ്രവര്‍ത്തിക്കുന്നുണ്ട്. റിയാദിലെ ഗതാഗത തിരക്കുകള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ പദ്ധതി പൂര്‍ണമായും കമ്മീഷന് ചെയ്യുന്നതോടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നഗരത്തിന്റെ അതിവേഗ പുരോഗതിക്ക് സമഗ്രവും സുസ്ഥിരവുമായ ഒരു പൊതു ഗതാഗത സംവിധാനം അനിവാര്യമാണെന്ന പഠനത്തെ തുടര്‍ന്ന് 2013ലാണ് റിയാദ് മേട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് 13 രാജ്യങ്ങളില്‍ നിന്നുള്ള 19ലധികം അന്താരാഷ്ട്ര കമ്പനികളാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. കിരീടാവകാശി ചെയര്‍മാനായ റിയാദ് സിറ്റി റോയല്‍ കമ്മീഷനാണ് റിയാദ് മെട്രോയുടെ ചുമതല വഹിക്കുന്നത്. മലയാളി എഞ്ചിനീയര്‍മാര്‍ അടക്കം ഒട്ടേറെ ഇന്ത്യക്കാരും റിയാദ് മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്കും റിയാദ് നഗരത്തിലെ രൂക്ഷമായ ട്രാഫിക്കും കണക്കിലെടുക്കുമ്പോള്‍ സ്വദേശികളും വിദേശികളും ഒരുപോലെ റിയാദ് മെട്രോയെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്ത്-സഊദി റെയില്‍വേ അതിവേഗ നടപടികളുമായി കുവൈത്ത്