
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
റിയാദ്: റിയാദ് മെട്രോയുടെ ‘സുന്ദരി’ സ്റ്റേഷൻ ഇന്ന് പ്രവർത്തനമാരംഭിക്കും.
മെട്രോ ശൃംഖലയിലെ ഏറ്റവും മനോഹരമായ സ്റ്റേഷനായ ‘ഖസറുൽ ഹുകും’ സ്റ്റേഷനാണ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുന്നത്. ഓറഞ്ച്, ബ്ലൂ ലൈനുകൾ സന്ധിക്കുന്ന ബത്ഹക്കടുത്ത് ദീരയിലാണ് രൂപകൽപനയിലും വാസ്തുനിർമാണ രീതിയിലും ഏറെ പ്രത്യേകതയുള്ള ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. റിയാദ് മെട്രോയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് ഗവൺമെൻറ് പാലസ് എന്ന് അർഥം വരുന്ന
‘ഖസറുൽ ഹുകും’. ഭൂമിക്കടിയിലേക്ക് വളരെ ആഴത്തിൽ നിർമ്മിച്ച ഈ സ്റ്റേഷന്റെ രത്ന മാതൃക ആകർഷണീയമാണ്. ഇത് കൂടി തുറക്കുന്നതോടെ റിയാദ് മെട്രോയിലെ നാല് പ്രധാനസ്റ്റേഷനുകളും പ്രവർത്തനക്ഷമമാവും. ആറ് മെട്രോ ലൈനുകളിലായി, ആകെയുള്ള 85 സ്റ്റേഷനുകളിൽ ഓറഞ്ചു ലൈനിലെ എട്ട് സ്റ്റേഷനുകളാണ് ഇനി തുറക്കാൻ ബാക്കിയുള്ളത്. റിയാദ് ഗവർണറേറ്റിന്റെ ആസ്ഥാനവും ജനറൽ കോടതിയും അടക്കം
പ്രധാന ഭരണ സിരാ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജ്യത്തിൻറെ ചരിത്ര ശേഷിപ്പുകൾ ഉൾക്കൊള്ളുന്നതും സന്ദർശകരെ ആകർഷിക്കുന്നതുമായ നാഗരിയാണ്. ഒപ്പം റിയാദിലെ വിവിധാവശ്യങ്ങൾക്കുള്ള മൊത്ത വിതരണ കേന്ദ്രങ്ങളും ഈ സ്റ്റേഷന്റെ പരിധിയിൽ വരുന്നുണ്ട്. ഭൂമിക്കടിയിലും മുകളിലുമായി ഏഴ് നിലകളാണ് ഈ സ്റ്റേഷൻ ഭൂമിക്കടിയിൽ 40 അടി ആഴത്തിൽ 19,600 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിച്ചിരിക്കുന്നത്.
ഇതോടെ ബത്ഹക്ക് സമീപത്തുള്ള മുഴുവൻ സ്റ്റേഷനുകളും തുറന്നു. നാഷനൽ മ്യൂസിയം, അൽബത്ഹ, ഖസറുൽ ഹുകും, മർഖബ്, ഫിനാൻഷ്യൽ മിനിസ്ട്രി സ്റ്റേഷനുകൾ നേരത്തെ തുറന്നിരുന്നു