
മ്യാന്മറിന് യുഎഇയുടെ മാനുഷിക സഹായം
റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടന്‍സ് റിയാദ് സഊദി അറേബ്യയുടെ സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് വനിതാ വിങ് നേതൃത്വം നല്കി. സ്ഥാപക ദിനത്തോടനുമ്പന്ധിച്ച് കൂട്ടായ്മയിലെ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ സഊദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച് പാര്‍ക്കില്‍ ഒത്തുകൂടി. സമ്പന്നമായ പൈതൃകത്തിലും ആഴത്തിലുള്ള പാരമ്പര്യത്തിലും വേരൂന്നിയ സഊദിയുടെ ചരിത്രം മൂന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുന്നു. ഒന്നാം സഊദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ പാകുന്നതിലും നിര്‍ണായക പങ്കു വഹിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ന് സഊദി അറേബ്യയിലെ ജനങ്ങള്‍. സ്ഥാപക ദിനാഘോഷം രാജ്യത്തിന്റെ ആഴത്തിലുള്ള ചരിത്രപരമായ വേരുകളുടെയും ഭരണ ഘടനയുടെ പ്രതിരോധത്തിന്റെയും ഓര്‍മപ്പെടുത്തലാണെന്ന് കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് ഷാലിമ റാഫിയുടെ നേതൃത്വത്തില്‍ നടന്ന റിയാദ് മെട്രോ പഠന യാത്രയ്ക്ക് സഊദി സ്ത്രീകള്‍ നല്കിയ സ്വികരണം നവ്യാനുഭൂതിയായി. ഫൗണ്ടേഴ്സും ലീഡ്സിനുമൊപ്പം ഫസ്റ്റ് ലേഡി ഫിജിന കബീര്‍,സജിറ ഹര്‍ഷദ്,സുമിത മോഹിയുദ്ദീന്‍,മോളി മുജീബ്,ഷെറിന് റംഷി,മുംതാസ് ഷാജു, ആമിന ഷാഹിന്‍, ലുലു സുഹാസ്, രജനി അനില്‍,റൈഹാന്‍ റഹീസ്,ഹര്‍ഷിന നൗഫല്‍,അനീഷ റഹീസ്, റഹീന ലത്തീഫ്,ഷമീന മുജീബ് നേതൃത്വംനല്കി.