
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
അബുദാബി: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ബോധവത്കരണവുമായി അബുദാബി ജുഡീഷ്യല്‍ വകുപ്പ്. പ്രസിഡന്‍ഷ്യല്‍ കോടതിയിലെ സിറ്റിസണ്‍സ് ആന്റ് കമ്മ്യൂണിറ്റി അഫയേഴ്സ് ഓഫീസിലെ അബുദാബി കൗണ്‍സിലുകളുമായി ഏകോപിപ്പിച്ചാണ് ബോധവത്കരണം സംഘടിപ്പിച്ചത്. നിയമങ്ങളെക്കുറിച്ചുള്ള അവബോധവും നിയമ വ്യവസ്ഥകള്‍ പരിചയപ്പെടുത്തുകയും കരാര്‍ ബന്ധത്തിലെ കക്ഷികളുടെ അവകാശങ്ങളും കടമകളും മനസിലാക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബു ദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ബോധവത്കരണം. ഗാര്‍ഹിക തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമപരമായ കാര്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളോട് അധികൃതര്‍ വിശദീകരിച്ചു. കരാറിന്റെ നിബന്ധനകളും അടിസ്ഥാന അവകാശങ്ങളായ വേതനവും ജോലി സമയവും അവധിക്കാലവും പാലിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പ രിഹരിക്കുന്ന തിനുള്ള താല്പര്യം കണക്കിലെടുത്ത്,പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും കഴിയേണ്ടതിന്റെ അനിവാര്യത തൊഴിലാളികളെ ബോധ്യപ്പെടുത്തി. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നീതി കൈവരിക്കുന്നതിനും സാമൂഹിക സ്ഥിരത സ്ഥാപിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിവരിച്ചുകൊടുത്തു.