കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കി യതോടെ ബസുമതി ഇതര അരിയുടെ വില യുഎഇയില്‍ 20% കുറയുമെന്ന് പ്രതീക്ഷ. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ബസുമതിയും അല്ലാത്തതുമായ അരി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി എത്തുന്നത്. ശനിയാഴ്ച ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ടണ്ണിന് 490 ഡോളര്‍ (ഏകദേശം 1,800 ദിര്‍ഹം) എന്ന നിലയില്‍ അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തു. രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കിയിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാറ്റം യുഎഇയില്‍ വിപണി വിലയില്‍ വളരെ പെട്ടെന്ന് തന്നെ ഏകദേശം 20 ശതമാത്തോളം ഇടിവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നത്.
യുഎഇയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ഇനങ്ങളില്‍ ഒന്നാണ് ബസുമതി ഇതര അരി. അതായത് വിഹിതത്തിന്റെ ഏകദേശം 70% വരും. ഇന്ത്യയെ കൂടാതെ, തായ്ലന്ഡ്, പാക്കിസ്ഥാന് എന്നിവയാണ് യുഎഇയിലേക്കുള്ള മറ്റ് പ്രധാന അരി കയറ്റുമതിക്കാര്‍. ഏപ്രില്‍ മുതല്‍ ആരംഭിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസങ്ങളില്‍ അരി കയറ്റുമതി ഏകദേശം 25 ശതമാനം കുറഞ്ഞതായി കേന്ദ്ര സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ലഭിച്ച മികച്ച വിളവാണ് ചരക്കുകളുടെ കയറ്റുമതി പുനഃരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം. ഇത് വില സ്ഥിരത നിലനിര്‍ത്താനും പ്രാദേശിക വിപണിയെ കൂടാതെ രാജ്യാന്തര വിപണിയിലും നേട്ടമുണ്ടാക്കാനും ഇന്ത്യയെ സഹായിക്കും.