കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അബുദാബിയിലുണ്ടായ വാഹനാപകടത്തെ തുടര്ന്ന് മരിച്ച സാമൂഹ്യ പ്രവര്ത്തകന് റജിലാലിന്റെ വേര്പാടില് പൗരസമൂഹം അനുശോചിച്ചു. അബുദാബി കേരള സോഷ്യല് സെന്റര്,ശക്തി തിയറ്റേഴ്സ് അബുദാബി,യുവകലാ സാഹിതി,ഫ്രണ്ട്സ് എഡിഎംഎസ് എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് അനുശോചനയോഗം സംഘടിപ്പിച്ചത്.അല് മന്സൂരി സ്പെഷലൈസ്ഡ് എഞ്ചിനീയറിങ് കമ്പനിയില് ഓപ്പറേഷന് മാനേജരായ രജിലാല് കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്. ഒമാനില് ജോലിചെയ്യവെ ഇന്ത്യന് സോഷ്യ ല് ക്ലബ്ബ്,കേരള വിങ്,കൈരളി,മലയാളം മിഷന്,സഹം ഇന്ത്യന് സ്കൂള് തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃപദവി അലങ്കരിച്ച റജിലാല് എട്ട് വര്ഷം മുമ്പ് അബുദാബിയില് എത്തിയതുമുതല് കേരള സോഷ്യ ല് സെന്ററിന്റെയും ശക്തി തിയറ്റേഴ്സിന്റെയും സജീവ പ്രവര്ത്തകനായിരുന്നു.യോഗത്തി ല് കേരള സോഷ്യല് സെന്റ ര് പ്രസിഡന്റ് എ.കെ ബീരാന്കുട്ടി അധ്യക്ഷനായി. ജനറല് സെക്രട്ടറി നൗഷാദ് യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നാസര് വിളഭാഗം (ഇന്ത്യ സോഷ്യല് ആന്റ് കള്ച്ചറല് സെന്റര്),എ. എല് സിയാദ് (ശക്തി തിയറ്റേഴ്സ് അബുദാബി),റോയ് ഐ വര്ഗീസ് (യുവകലാസാഹിതി), അബ്ദുല് ഗഫൂര് എടപ്പാള് (ഫ്രണ്ട്സ് ഓഫ് എഡിഎംഎസ്), അഡ്വ. അന്സാരി സൈനുദ്ദീന് (ലോക കേരള സഭ അംഗം),സഫറുല്ല പാലപ്പെട്ടി (മലയാളം മിഷന്), കെ.വി ബഷീ ര്,രാഗേഷ് നമ്പ്യാര്,ഷെറിന് വിജയന്, അജിന് പോത്തേര,ശ്രീകാന്ത്,ദിലീഷ്,പ്രകാശ് പല്ലിക്കാട്ടില്,വി.വി നികേഷ്,റാണി സ്റ്റാലിന്,പി.വി കൃഷ്ണകുമാര്,ഷരീഫ് മാന്നാര്, അനീഷ് ശ്രീദേവി,മനോജ് ടി.കെ. നവാസ്,സുമ വിപി ന്,ഗീത ജയചന്ദ്രന്, ബിജിത് കുമാര്, പ്രജീഷ് മുങ്ങത്ത്,ദിനേശ് തുടങ്ങി നിരവധിപേര് അനുശോചനമര്പ്പിച്ചു പ്രസംഗിച്ചു.