കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇ അടുത്ത വര്‍ഷം 6.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അറബ് മോണിറ്ററി ഫണ്ടിന്റെ പ്രവചനം. നടപ്പു സാമ്പത്തിക വര്‍ഷം 3.9 ശതമാനം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. വിനോദ സഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, രാജ്യാന്തര വ്യാപാരം എന്നിവയിലെ പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് യുഎഇയെ സഹായിക്കുക. 2022ല്‍ 7.5 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഇന്ധന മേഖലയും ഇന്ധനയിതര മേഖലയും സമ്പദ്ഘടനയ്ക്ക് ഗുണം നല്കി. ഇത്തവണ അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് 2.8 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷം 0.3 ശതമാനമായിരുന്നു. എണ്ണ ഉല്പാദന മേഖലയിലെ വില സ്ഥിരതയും ഉല്പന്നങ്ങളും വില സ്ഥിരതയുമാണ് അറബ് രാജ്യങ്ങള്‍ക്ക് സഹായകമാകുക.