സര്ക്കാര് പ്രവര്ത്തനം മെച്ചപ്പെടുത്താന് യുഎഇയില് ‘ഡാറ്റാ സൂചിക’
അജ്മാന് : 2024 ആദ്യ പാദത്തില് അജ്മാനിലെ വാടക വിപണിയില് ഇടപാട് മൂല്യത്തില് 49% വര്ദ്ധനവ് ഉണ്ടായി, ഇത് 2.277 ബില്യണ് ദിര്ഹത്തിലെത്തിയതായി അജ്മാന് മുനിസിപ്പാലിറ്റി ആന്റ് പ്ലാനിംഗ് ഡിപ്പാര്ട്ട്മെന്റിന്റെ കണക്കുകള് വ്യക്തമാക്കി. ഗവണ്മെന്റ് സംരംഭങ്ങളുടെയും അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലും നടപ്പാക്കിയതിന്റെ ഫലമായി താമസത്തിനും നിക്ഷേപത്തിനുമുള്ള മികച്ച സ്ഥലമെന്ന നിലയില് അജ്മാന് വളര്ച്ച പ്രാപിച്ചു വരികയാണ്. റെസിഡന്ഷ്യല് റെന്റല് കരാറുകള് 1.211 ബില്യണ് ദിര്ഹത്തിലെത്തി. വാണിജ്യ, നിക്ഷേപ കരാറുകള് യഥാക്രമം 989 ദശലക്ഷം ദിര്ഹം, 80 ദശലക്ഷം ദിര്ഹം എന്നിങ്ങനെയാണ്.