തിരുവമ്പാടി ടീം ജേഴ്സി പ്രകാശനം ചെയ്തു
ദുബൈ : മണലൂര്‍ മണ്ഡലം കെഎംസിസി മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങിന്റെയും സാഹിത്യ കുലപതി എംടി വാസുദേവന്‍ നായരുടെയും അനുസ്മരണം സംഘടിപ്പിച്ചു. അബുഹൈല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സക്കീര്‍ കുന്നിക്കല്‍ അധ്യക്ഷനായി. ഇന്ത്യയുടെ വികസനക്കുതിപ്പിന് നേതൃത്വം നല്കിയ ഭരണാധികാരിയായിരുന്നു മല്മോഹന്സിങ്ങെന്നും ലോക രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ രാജ്യത്തെ തലയെടുപ്പോടെ നിലനിര്‍ത്തിയ ധനകാര്യ മാനേജ്മന്റായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
എംടിയുടെ കൃതികളിലെ കഥാപാത്രങ്ങളും കഥാപരിസരവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് പ്രസംഗകര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,വൈസ് പ്രസിഡന്റ് ആര്‍വിഎം മുസ്തഫ,സെക്രട്ടറിമാരായ ഹനീഫ് തളിക്കുളം,ജംഷീര്‍ പാടൂര്‍ പ്രസംഗിച്ചു.
മുഹമ്മദ് വെട്ടുകാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് പുതുമനശേരി, സെക്രട്ടറിമാരായ മുഹമ്മദ് നൗഫല്‍, ആര്‍എ ഉസ്മാന്,അഹമ്മദ് ജീലാനി,മുസ്തഫ തങ്ങള്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഹര്‍ഷാദ് നന്ദിയും പറഞ്ഞു.