മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : യുഎഇയുടെ ആകാശത്ത് ഇനി വിനോദത്തിനായാലും ഇവന്റുകള്ക്കായാലും ഡ്രോണുകള്‍ പറത്തണമെങ്കില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് പുതുക്കല്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെടെ 17 തരം സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
ഫീസ് നിരക്ക് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച നിരക്കുകള്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്തുവിട്ടത്. നിയമം ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിന് ശേഷം രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. ഡ്രോണ്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും 200 ദിര്‍ഹം വീതമാണ് ഫീസ്.
ഇവന്റുകളില്‍ ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഫീസ് ഡ്രോണിന്റെ ഭാരവും എണ്ണവും അനുസരിച്ചാണ് കണക്കാക്കുക. പൈലറ്റ് സര്‍ട്ടിഫിക്കറ്റിന് 100 ദിര്‍ഹവും അത് അഞ്ചു വര്‍ഷം വരെ പുതുക്കുന്നതിന് 100 ദിര്‍ഹവുമാണ് ഫീസ്. വാണിജ്യ, സര്‍ക്കാര്‍, ഇവന്റ്് സംഘടന വിഭാഗത്തില്‍ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റിന് 5000 ദിര്‍ഹവും ഇത് പുതുക്കുന്നതിന് 5000 ദിര്‍ഹവും നല്‍കണം. ഡ്രോണ്‍ പരിശീലന സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10,000 ദിര്‍ഹം ഈടാക്കും. ഈ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും 10,000 ദിര്‍ഹമാണ് ഫീസ്. ഡ്രോണിന്റെ നിര്‍മാണം, രൂപകല്പന അല്ലെങ്കില്‍ അറ്റകുറ്റപ്പണി എന്നിവക്കുള്ള അംഗീകാരത്തിനും അത് പുതുക്കുന്നതിനും 10,000 ദിര്‍ഹം വീതം നല്‍കണം. എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കാന്‍ 5,000 ദിര്‍ഹവും പുതുക്കുന്നതിന് 5000 ദിര്‍ഹവുമാണ് ഫീസ് നിരക്ക്. സുരക്ഷ നിര്‍ണയിക്കുന്ന സമിതികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 10,00 ദിര്‍ഹവും പുതുക്കുന്നതിന് 1000 ദിര്‍ഹവും ഈടാക്കും. ഫീസ് നിരക്കില്‍ മാറ്റം വരുത്താനുള്ള അധികാരം ധനമന്ത്രാലയത്തിനായിരിക്കും.