
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇരുനൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസ് അബുദാബി നഗരത്തില്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. താമസക്കാരുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മാസ് ട്രാന്‍സിറ്റ് സേവനം മെച്ചപ്പെടുത്തുന്നതിനുമായാണ് സൗകര്യപ്രദമായ സര്‍വീസ് ആരംഭിക്കുന്നതെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (അബുദാബി മൊബിലിറ്റി) അറിയിച്ചു.
ഉയര്‍ന്ന ശേഷിയുള്ള ആധുനിക ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇത് കൂടുതല്‍ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭൂതി നല്‍കുന്നതിനും പൊതുജനങ്ങളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാര്‍ബണ്‍ ഉത്പാദനം കുറയ്ക്കുന്നതിലൂടെ പാരിസ്ഥിതിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇലക്ടിക് ബസുകള്‍ സഹായകമാകും. 30 മീറ്റര്‍ നീളമുള്ള മൂന്ന് ഇലക്ട്രിക് ബസ്സുകളാണ് ഇന്നു മുതല്‍ സര്‍വീസ് നടത്തുക. 44 സീറ്റുകള്‍ വീതമുള്ള ബസില്‍ 200 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. ഇതിനു പുറമെ 18 മീറ്റര്‍ നീളമുള്ള ഒരു ഇലക്ട്രിക് ആര്‍ട്ടിക്കുലേറ്റഡ് ബസും സര്‍വീസ് നടത്തും. ഇതില്‍ 46 സീറ്റുകളും ഏകദേശം 110 യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും. തിരക്കേറിയ സമയങ്ങളില്‍ ഓരോ 30 മിനിറ്റിലും മറ്റു സമയങ്ങളില്‍ ഓരോ 60 മിനിറ്റിലും ബസുകള്‍ പുറപ്പെടും. റീം മാളില്‍ നിന്ന് ആരംഭിച്ച് സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് കടന്ന് മറീന മാളില്‍ എത്തും. തിരിച്ചും സര്‍വീസ് ഇതേ രീതിയില്‍ തന്നെയായിരിക്കും. മൊത്തം 27 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. 13 സ്റ്റോപ്പുകളാണുള്ളത്.