ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ഷാര്‍ജ : അല്‍ജസീറ ക്ലബ്ബില്‍ നടന്ന വിന്നര്കപ്പ് അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ റെഡ്ബെല്‍റ്റ് അക്കാദമിയിലെ കുട്ടികളുടെ പ്രകടനം ശ്രദ്ധേയമായി. ‘കത്ത’,’കുമിത്തെ’ ഇനങ്ങളില്‍ പങ്കെടുത്ത 25 കുട്ടികള്‍ ഗോള്‍ഡ്,സില്‍വര്‍, ബ്രൗണ്‍സ് എന്നീ ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി. 10 വര്‍ഷത്തോളമായി ഷാര്‍ജ, ഉമ്മല്‍ ഖുവൈന്‍ എന്നിവടങ്ങളില്‍ നാലു ബ്രാഞ്ചുകളായി റെഡ്ബെല്‍റ്റ് അക്കാഡമി പ്രവര്‍ത്തിച്ചുവരുന്നു.
കരാട്ടെ,കുങ്ഫു,കളരി,മിക്സ് മാര്‍ഷ്യല്‍ ആര്‍ട്സ് എന്നീ ഇനങ്ങളില്‍ പ്രഗത്ഭരായ പരിശീരകരുടെ നിരവധി ചാമ്പ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഇതിനകം അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും യുഎഇക്കു പുറത്ത് നിന്നും നിരവധി ക്ലബ്ബുകളിലെ കുട്ടികള്‍ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്.